സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ അനിൽ ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ ഗ്ലാമർ ഫൊട്ടോഷൂട്ടിലൂടെ എസ്തർ അനിൽ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, ബോൾഡ് ലുക്കിലുളള മറ്റൊരു ഫൊട്ടോഷൂട്ടിലൂടെയും താരം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്.
വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.
Read More: കുട്ടിയുടുപ്പിൽ സുന്ദരിയായി എസ്തർ; ചിത്രങ്ങൾ