രാവിലെ എണീക്കുമ്പോൾ വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടോ? ഒന്നിനും ഒരു ഉത്സാഹമില്ലാത്തതു പോലെ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഇതാ, ഉണർവ്വും ഊർജ്ജവും സമ്മാനിക്കുന്ന ഒരു എനർജി ഡ്രിങ്കിനെ പരിചയപ്പെടൂ. ബീറ്റ്റൂട്ടും കാരറ്റും മാതളനാരങ്ങയും ചേർത്ത് ഒരുക്കുന്ന ഈ ജ്യൂസ് ഹീമോഗ്ലോബിന്റെ അളവ് കൂടാനും​ അതുവഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് ഈ പാനീയം.

മുടിക്കൊഴിച്ചിൽ മാറാനും ഈ എനർജി ഡ്രിങ്ക് ഒരു പരിധി വരെ സഹായകരമാണ്. “ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് മുടി കൊഴിച്ചിൽ, ക്ഷീണം, ഉന്മേഷക്കുറവ്, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവയിലേക്ക് നയിക്കും. എല്ലാ ദിവസവും ഈ എനർജി ഡ്രിങ്ക് ശീലമാക്കിയാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാം,” ഡോ. ഡിക്സ ഭവ്സർ പറയുന്നു.

ചേരുവകൾ:

ബീറ്റ്റൂട്ട്- 1
കാരറ്റ്- 1
മല്ലിയില- ഒരു പിടി
മാതളനാരകം- ½
കറിവേപ്പില- 8 എണ്ണം
പുതിനയില- ഒരു പിടി
ഇഞ്ചി- 1 കഷണം
നാരങ്ങ- ½

തയാറാക്കുന്ന വിധം:

ചേരുവകൾ എല്ലാം അര ഗ്ലാസ് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ജ്യൂസ് അരിച്ചെടുത്ത് ഒരു ഗ്ലാസിലേക്ക് മാറ്റി കുറച്ച് നാരങ്ങാനീരും ചേർത്ത് കുടിക്കുക.

ഗുണങ്ങൾ:

ശരീരത്തിന്റെ ഉപാപചയ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഫൈറ്റോ ന്യൂട്രിയന്റുകൾ ധാരാളമായി അടങ്ങിയ ഈ പാനീയം കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

രക്തശുദ്ധീകരണത്തിന് സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യും. ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതി  ചുളിവുകൾ വീഴുന്നത് തടയുന്നു. ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ഹീമോഗ്ലോബിന്റെയും അളവ് വർധിക്കും.

പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഹൃദയത്തെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. ബീറ്റ്റൂട്ടിലും കാരറ്റിലും അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, ആൽഫ, ല്യൂട്ടീൻ എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

കലോറി കുറഞ്ഞ ഈ ഡ്രിങ്ക് വിശപ്പിനെ ശമിപ്പിക്കുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യും.

Read more: കീറ്റോ ഡയറ്റ് വൃക്ക തകരാറിലേക്ക് നയിക്കുമോ? വിദഗ്ധർ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook