/indian-express-malayalam/media/media_files/uploads/2020/05/eid-one-2018.jpg)
Eid Al Adha 2020 Live Updates: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാളിന് (ഈദുൽ അദ്ഹ) പങ്കുവയ്ക്കാനുള്ളത്. കോവിഡ് രോഗവ്യാപനത്തിന്റെ ആശങ്കകൾ തുടരുന്നതിനിടെയാണ് ഈ വർഷത്തെ ബലിപെരുന്നാൾ ദിനം വന്നു ചേർന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകല ചട്ടങ്ങൾ പാലിച്ചും സുരക്ഷാ ക്രമീകരണങ്ങളോട് കൂടിയുമാണ് ഈ വർഷത്തെ ഹജ്ജ് കര്‍മ്മങ്ങളും. ബലിപെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടും സുരക്ഷാ മാർഗനിർദേശങ്ങൾ വിവിധ ജില്ലാ ഭരണകൂടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Eid-ul-Adha 2020 Date in India, Importance and Significance: പ്രവാചകൻ ഇബ്റാഹീം ആണ് ബലി പെരുന്നാൾ സുദിനത്തിന്റെ കേന്ദ്രബിന്ദു
ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ. ദൈവത്തിനായി സ്വയം സമർപ്പിതമായ ജീവിതമായിരുന്നു ഇബ്റാഹീമിന്റേത്. ജീവിത സായാഹ്നത്തിൽ ആറ്റുനോറ്റ് ലഭിച്ച സന്താനത്തെ, ദൈവം തനിക്കായി സമർപ്പിക്കണമെന്ന് അരുളിയപ്പോൾ, സംശയലേശമന്യേ അതിനൊരുങ്ങിയവനാണ് ഇബ്റാഹീം. ദൈവം തന്നത്, അവൻ തിരിച്ചു ചോദിക്കുമ്പോൾ കൊടുത്തിരിക്കും എന്നതായിരുന്നു ഇബ്റാഹീമിന്റെ സമീപനം. ഇബ്റാഹീമിന്റെ സമർപ്പണ മനോഭാവത്തിന്റെ ആഴം അറിയാനുള്ള ദൈവിക പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണത്തിൽ അദ്ദേഹം വിജയിക്കുകയുമുണ്ടായി.
Live Blog
Eid Ul Adha 2020 Live Updates:
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്‍റെയും പുണ്യദിനത്തില്‍ സാമൂഹിക അകലം പാലിച്ചാകും ബക്രീദ് ആഘോഷം. കോവിഡ് ഭീതിയില്‍ ആഘോഷം വീടിനുള്ളിലേയ്ക്ക് ചുരുക്കുകയല്ലാതെ മറ്റുവഴിയില്ല. പലമേഖലകളും കണ്ടൈയന്‍മെന്‍റ് സോണായതിനാല്‍ വിപണയില്‍ പെരുന്നാള്‍ തിരക്ക് ഇല്ല. മിഠായിത്തെരുവ് അടക്കമുള്ള പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളെല്ലാം കണ്ടൈയ്ന്‍മെന്‍റ് സോണിലാണ്. കര്‍ശന നിയന്ത്രണങ്ങളാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ജില്ലാകലക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
View this post on Instagramഏവർക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ Eid Mubarak
A post shared by Aju Varghese (@ajuvarghese) on
സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം പാടില്ലെന്നാണ് നിര്‍ദേശം. ഈദ്ഗാഹുകള്‍ ഉണ്ടാകില്ല. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പള്ളില്‍ തെര്‍മല്‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബലിപെരുന്നാളിനോട് അനുബ്ധിച്ചുള്ള മൃഗബലിക്ക് നിരോധനമില്ലെങ്കിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമപുതുക്കി മുസ്ലിം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്തവണ വലിയ പെരുന്നാൾ ദിനം. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഈദ് നമസ്കാരങ്ങൾക്ക് തുടക്കമായി.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ബക്രീദ് ദിന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അഭ്യര്‍ത്ഥിച്ചു.
- പള്ളികളില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ കൂട്ടംകൂടാന്‍ പാടില്ല. ഇത് ഒഴിവാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.
- ഖുര്‍ബാനി, വുളുഹിയത്ത് തുടങ്ങിയ ചടങ്ങുകള്‍ നിര്‍വഹിക്കേണ്ട സാഹചര്യത്തില്‍ മതിയായ ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കണം.
- കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം പ്രകടമായവര്‍ സാമൂഹിക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല.
Read More: Bakrid 2020: ബലിപെരുന്നാൾ ആഘോഷം: എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ മാർഗ നിർദേശങ്ങൾ
വിശ്വാസികള്‍ നാളെ ഈദുൽ അദ്‌ഹ ആഘോഷിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിൽ ബലിപെരുന്നാള്‍ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വീകരിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും നിർദേശിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കി.
Read More: Bakrid 2020: ബലിപെരുന്നാൾ ആഘോഷം: എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ മാർഗ നിർദേശങ്ങൾ
ലോകത്തെമ്പാടുമുള്ള, വിവിധ ദേശക്കാരും ഭാഷക്കാരും വർണക്കാരുമായ ലക്ഷങ്ങൾ ഒരൊറ്റ ലക്ഷ്യവുമായി, ഒരേ പ്രാർഥന മന്ത്രങ്ങളുമായി ഒരു സ്ഥലത്ത് സംഗമിക്കുകയാണ് ഹജ്ജ് ചടങ്ങിൽ. വിശ്വ സാഹോദര്യത്തിന്റെ മഹാസമ്മേളനമായി ഹജ്ജ് പരിണമിക്കുന്നത് അങ്ങനെയാണ്. എന്നാൽ ഇത്തവണ മുൻവർഷങ്ങളിൽ 35 ലക്ഷത്തോളം ആളുകൾ പങ്കെടുത്തിരുന്ന ഹജ്ജിൽ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഹജ്ജിൽ മാത്രമല്ല, ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങളിലുമെല്ലാം പ്രതിഫലനം ഉണ്ടാവും. സാമൂഹിക അകലം പാലിച്ചുകൊണ്ടുവേണം ഇത്തവണ പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും സംഘടിപ്പിക്കാൻ.
Read Here: Happy Eid al-Adha 2020: ബക്രീദ് ആശംസകൾ നേരാം
Safe Eid al Adha practices in the context of COVID-19: ബക്രീദിനോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹികവും മതപരമായ കൂട്ടായ്മകളിലും ചടങ്ങുകളിലും ആഘോഷങ്ങളിലും പാലിക്കുന്നതിനായി ലോകാരോഗ്യ സംഘടന നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊറോണവൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കോവിഡ്-19 തടയുന്നതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ് സംഘടന പുറത്തിറക്കിയത്.
വിശ്വാസികള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുന്നത് ഗൗരവമായി പരിഗണിക്കാമെന്ന് സംഘടന പറയുന്നു. അവ ഒഴിവാക്കിയാല്‍ ടിവി, റേഡിയോ, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകളിലൂടെ വെര്‍ച്വല്‍ ബദലുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു.
Read More: Eid al-Adha 2020:സുരക്ഷിതമായ ബക്രീദ് ആഘോഷങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്‍റെ, സമര്‍പ്പണത്തിന്‍റെ, മനുഷ്യസ്നേഹത്തിന്‍റെ മഹത്തായ സന്ദേശമാണ് ഈദുല്‍ അസ്ഹ നമുക്കു നല്‍കുന്നതെന്നും ഈ മഹത്തായ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന് പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വര്‍ഷത്തെ ഈദ് ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2020/07/bakrid-wishes-3.jpg)
/indian-express-malayalam/media/media_files/uploads/2020/07/bakrid-wishes-1.jpg)
/indian-express-malayalam/media/media_files/uploads/2020/07/bakrid-wishes-2.jpg)
/indian-express-malayalam/media/media_files/uploads/2020/07/bakrid-wishes-5.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights