scorecardresearch

Happy Eid al-Adha 2021: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബക്രീദ് സ്പെഷ്യൽ വിഭവങ്ങളുടെ റെസിപ്പി

ഭക്ഷണമില്ലാതെ ഒരു ആഘോഷവുമില്ല എന്നാണാലോ! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബക്രീദ് സ്പെഷ്യൽ വിഭവങ്ങൾ പരിചയപ്പെടാം

ഭക്ഷണമില്ലാതെ ഒരു ആഘോഷവുമില്ല എന്നാണാലോ! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബക്രീദ് സ്പെഷ്യൽ വിഭവങ്ങൾ പരിചയപ്പെടാം

author-image
Lifestyle Desk
New Update
Happy Eid al-Adha 2021: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബക്രീദ് സ്പെഷ്യൽ വിഭവങ്ങളുടെ റെസിപ്പി

Happy Eid al-Adha 2021 Food Recepie: ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ ബക്രീദ് ആഘോഷിക്കുന്നവരാണ്. ഭക്ഷണമില്ലാതെ ഒരു ആഘോഷവുമില്ല എന്നാണാലോ! അതുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബക്രീദ് സ്പെഷ്യൽ വിഭവങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങൾക്കും ഈ വിഭവങ്ങൾ ഈ ബക്രീദിന് പരീക്ഷിക്കാം.

Advertisment

തുഫാഹിജ

publive-image

ആപ്പിൾ പഞ്ചസാര വെള്ളത്തിൽ വേവിച്ചു ഉണ്ടാക്കുന്ന മധുരപലഹാരമാണ് തുഫാഹിജ. ബോസ്നിയക്കാരുടെ പ്രിയപ്പെട്ട ഈദ് വിഭവമാണ് ഇത്. ഇതിനു കൂടുതൽ ഭംഗി നൽകാൻ കശുവണ്ടി, വാൾനട്ട്, ബദാം എന്നിവ ഇതിൽ സ്റ്റഫ് ചെയ്യുകയും മുകൾ ഭാഗത്തു ക്രീം വെക്കുകയും ചെയ്യും. പേർഷ്യയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഓട്ടോമൻ സാമ്രാജ്യം വ്യാപിച്ചതിന്റെ ഒപ്പം ഇത് ബാൽകൻ മേഖലകളിലേക്കും എത്തി.

ബൊലാനി

publive-image

പെരുന്നാൾ സമയത്ത് ആളുകൾ കൂടുതലായി ഇഷ്ടപെടുന്ന അഫ്ഗാൻ തെരുവ് ഭക്ഷണമാണിത്. ബ്രെഡിനുള്ളിൽ ഉരുളക്കിഴങ്, സവാള, മല്ലിയില, പച്ചമുളക് എന്നിവ സ്റ്റഫ് ചെയ്താണ് ഇത് ഉണ്ടാകുന്നത്. എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. വിശപ്പ് ഉണ്ടാക്കാനുള്ള ഒരു വിഭവമായാണ് ഇത് പൊതുവെ നൽകുന്നത് എന്നാൽ തൈരിനോടൊപ്പം പ്രധാന ഭക്ഷണമായും ഇതു കഴിക്കാം.

ലാപിസ് ലെജിറ്റ്

publive-image

ആയിരം ലേയറുകളുള്ള കേക്ക് കഴിക്കണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? അതെ, അത് സാധ്യമാണ്! ഇന്തോനേഷ്യക്കാരുടെ പ്രിയപ്പെട്ട ഈദ് വിഭവങ്ങളിൽ ഒന്നാണ് ഈ മൾട്ടി-ലേയേർഡ് കേക്ക്. ഡച്ച് പാരമ്പര്യമുള്ള ഇത് യഥാർത്ഥത്തിൽ ഒരു സുഗന്ധവ്യഞ്ജന കേക്ക് ആണ്, സാധാരണയായി കറുവപ്പട്ടയുടെ പൊടി, ജാതിപത്രി പൊടി, ജാതിക്കപ്പൊടി എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുക.

Advertisment

Read Also: Happy Eid al-Adha 2021: ബക്രീദ് ആശംസകൾ നേരാം

ലോകും അഥവാ തുർക്കിഷ് ഡെലിറ്റ്

publive-image

ലോകും അഥവാ തുർക്കിഷ് ഡെലിറ്റ് എന്ന് അറിയപ്പെടുന്ന ഈ വിഭവത്തിന് ഭക്ഷണപ്രിയരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ഇരുനൂറ് വർഷം പഴക്കമുള്ള ക്യൂബ് പോലെയിരിക്കുന്ന ഈ മധുര പലഹാരത്തിന് പെരുന്നാളിന് ധാരാളം ആരാധകരാണ് ഉള്ളത്. വളരെ മൃദുവായ ഇലാസ്റ്റിക് ഘടനയുള്ള ഈ മധുര പലഹാരം പഞ്ചസാര പൊടിയിലോ തേങ്ങയിലോ പൊതിഞ്ഞാണ് ഉണ്ടാവുക.

ഡോറോ വാട്ട്

publive-image

എത്യോപ്യയുടെ ദേശീയ വിഭവമാണ് ഇത്. ഒരു തരം ചിക്കൻ കറിയാണിത്, ഒരു സാമുദായിക വിഭവമായാണിത് അറിയപ്പെടുന്നത്, എല്ലാവർക്കും ഒരുമിച്ചു ആസ്വദിക്കാവുന്ന ഒന്ന്.

താജൈൻ

publive-image

പരമ്പരാഗതമായ ഒരു മൊറോക്കൻ വിഭവമാണ് താജൈൻ. പൂർണമായും കളിമണ്ണിൽ നിർമിച്ച താജൈൻ കലത്തിൽ വെച്ച് പതുക്കെ വേവിച്ചാണ് ഇത് ഉണ്ടാക്കുക. മട്ടനോ ചിക്കനോ വിവിധ ചേരുവകളുമായി ചേർത്ത് താളിച്ചാണ്ഒ ഇത്ലി ഉണ്ടാക്കുന്നത്. ഒലിവ്, ക്വിൻസ്, ആപ്പിൾ, സബർജൻ പഴം, അത്തിപ്പഴം, ഉണക്കമുന്തിരി, പ്ളം, ഈന്തപഴം, അണ്ടിപ്പരിപ്പ്, നാരങ്ങ, തേൻ ഉപയോഗിച്ചോ ഉപയോഗിക്കാതെയോ, സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തിയോ അല്ലാതെയോ ആണ് ഈ വിഭവം ഉണ്ടാക്കുക.

Eid Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: