scorecardresearch
Latest News

Eid al-Adha 2021 date: ഈ വർഷത്തെ ബക്രീദ് എന്ന്; അറിയേണ്ടതെല്ലാം

Eid al-Adha (Bakrid) 2021 date: പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍

Eid-ul-Adha,Eid-ul-Adha 2021,Eid,Saudi Arabia,India,Bakra Eid,Bakhreid,Muslims,UAE,Feast of Sacrifice,Sacrifice,Zul Hijjah,Dhu al-Hijjah,Bakrid,Eid al-Adha,Eid Qurban,Qurban Bayarami,Islam,Ibrahim,Arafah,Hajj, ബക്രീദ്, ബക്രീദ് ആശംസ, ബലി പെരുന്നാൾ 2020, eid al adha 2020, happy eid al adha, happy eid al adha 2020, eid mubarak, eid greetings, eidul adha mubarak, eid mubarak 2020, eid al adha, bakrid, bakrid wishes, bakrid mubarak, bakrid wishes images, bakrid wishes pics, eid, indian express news
Eid Al Adha 2021 Date Moon Sighting Wishes Bakrid 2021

Eid al-Adha (Bakrid) 2021 date: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ബലിപെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. ഈ വർഷം ജൂലൈ 20 നാണ് ബക്രീദ് ആഘോഷിക്കുന്നത്. സൗദി അറേബ്യയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നതിന്റെ പിറ്റേ ദിവസമാണ് ഇന്ത്യയിൽ ആഘോഷം. അതേസമയം, കേരളത്തിൽ സൗദി അറേബ്യയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നതിന്റെ അതേ ദിവസമാണ് ആഘോഷം.

എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്. ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ.

പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. പ്രവാചകൻ ഇബ്റാഹീം മകനെ ദൈവ മാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധനായതിനോടുള്ള ഐക്യദാർഢ്യം ആണ് പെരുന്നാൾ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാർഗത്തിൽ സമർപ്പിക്കുക എന്നതാണ് അതിന്റെ പൊരുൾ.

ബലി പെരുന്നാൾ ദിനത്തിൽ അറുക്കുന്ന ബലി മാംസവും പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാനാണ് കൽപ്പിച്ചിട്ടുള്ളത്. ഇസ്‌ലാമിലെ ബലി സങ്കൽപത്തിന്റെ പ്രത്യേകത കുടിയാണ് അത്. പെരുന്നാൾ ദിവസം രാവിലെ ഈദ്ഗാഹിലോ പള്ളിയിലോ ആയി പെരുന്നാൾ പ്രാർഥനയിൽ പങ്കെടുത്ത ശേഷമാണ് ബലിയിലേക്ക് കടക്കുക. പെരുന്നാൾ ദിനത്തിൽ അസൗകര്യമുള്ളവർ തുടർന്ന് വരുന്ന മൂന്ന് ദിനങ്ങളിലൊന്നിൽ (അയ്യാമുത്തശ്രീഖ്) ബലി അറുത്താലും മതി.

Happy Eid al-Adha 2021: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings

bakrid 2020, Bakrid 2020 wishes, Bakrid 2020 wishes card
Happy Eid al-Adha 2021: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings
bakrid 2020, Bakrid 2020 wishes, Bakrid 2020 wishes card
Happy Eid al-Adha 2020: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings
bakrid 2020, Bakrid 2020 wishes, Bakrid 2020 wishes card
Happy Eid al-Adha 2021: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings
bakrid 2020, Bakrid 2020 wishes, Bakrid 2020 wishes card
Happy Eid al-Adha 2021: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings
bakrid 2020, Bakrid 2020 wishes, Bakrid 2020 wishes card
Happy Eid al-Adha 2021: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Eid al adha 2021 date all you need to know about the muslim community bakrid festival