Eid al-Adha 2019: കേരളത്തിൽ ഇന്ന് വലിയ പെരുന്നാൾ. കഴിഞ്ഞ ഒരാഴ്ചയായി കേരളം നേരിടുന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ വലിയ പെരുന്നാൾ എന്നത് ആഘോഷത്തേക്കാൾ ഉപരി ഒത്തൊരുമയുടെയും, ഒന്നിച്ചു നിൽക്കലിന്റെയും സമയം കൂടിയാവുകയാണ്. പ്രളയത്തിൽ സർവ്വതും നഷ്ടപെട്ടവരെ ഓർത്തു കൊണ്ടും, അവരെ പ്രാർത്ഥനകളിൽ ചേർത്ത് കൊണ്ടുമാവും ഓരോ വിശ്വാസിയും ഇന്ന് ഈദുൽ-അദ്ഹ നമസ്കാരം നടത്തുക
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈദുൽ അദ്ഹ, ഹജ്ജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്.
ത്യാഗസ്മരണകളുണർത്തി ബലി പെരുന്നാൾ, ചിത്രങ്ങൾ
ഈദ് മുബാറക്, കുല്ലു ആം അൻതും ബി ഖൈർ, തഖബ്ബലല്ലാഹ് മിന്നാ വമിൻകും വ സ്വാലിഹൽ അഹ്മാൽ തുടങ്ങി വിവിധതരം ഈദ് ആശംസകൾ പ്രയോഗത്തിലുണ്ട്. പ്രിയപ്പെട്ടവർക്ക് കൈമാറാം വിശ്വാസത്തിന്റെ, പ്രത്യാശയുടെ ബക്രീദ് ആശംസകൾ.
Happy Eid al-Adha 2019: Bakrid Wishes Images, Quotes, Status, Wallpapers, SMS, Messages, Photos, Pics, Pictures and Greetings