/indian-express-malayalam/media/media_files/2026/01/05/instant-glowing-skin-2026-01-05-14-56-37.jpg)
തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഇതാ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്
ചർമ്മം വെളുക്കാനും തിളങ്ങാനും വിലകൂടിയ രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പിന്നാലെ പോകുന്നവരാണ് നമ്മളിൽ പലരും. ഇവ പെട്ടെന്ന് ഫലം നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത്തിന് ദോഷകരമാണ്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള ഉഴുന്ന് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ അത്ഭുതകരമാണ്. പാരമ്പര്യമായി ദക്ഷിണേന്ത്യൻ സ്ത്രീകൾ ചർമ്മസംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഈ വിദ്യ ഇന്നും ഏറെ ഫലപ്രദമാണ്.
Also Read: ദിവസവും കിടക്കുന്നതിനു മുമ്പ് ഇത് കണ്ണിനടിയിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്
ഉഴുന്നിന്റെ ഗുണങ്ങൾ
ഉഴുന്നിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും കോശങ്ങളെ പുതുക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും മൃദുത്വവും നൽകുന്നു. ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും നിറം വർദ്ധിപ്പിക്കാനും ഉഴുന്ന് സഹായിക്കുന്നു.
ഉഴുന്ന് ഫേസ് പാക്ക് തയ്യാറാക്കുന്ന വിധം
അല്പം ഉഴുന്ന് എടുത്ത് തിളപ്പിക്കാത്ത പച്ചപ്പാലിൽ കുതിർത്തു വെക്കാം. ശേഷം ഇത് നന്നായി അരച്ചെടുക്കാം. ഇത് മുഖത്ത് പുരട്ടുന്നതിന് മുൻപ് അലർജിയില്ലെന്ന് ഉറപ്പാക്കാൻ ഒരു പാച്ച് ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം.
Also Read: പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മത്തിനു പിന്നിൽ ഇതാണ്; രഹസ്യം വെളിപ്പെടുത്തി തമന്ന
വിവിധ തരം ചർമ്മങ്ങൾക്കായി ഉഴുന്ന് എങ്ങനെ ഉപയോഗിക്കാം?
മൃതകോശങ്ങൾ നീക്കാൻ: ഉഴുന്ന് അല്പം തരിതരിപ്പായി അരച്ച് സ്‌ക്രബ് ആയി ഉപയോഗിച്ചാൽ ചർമ്മത്തിലെ മൃതകോശങ്ങൾ മാറി ചർമ്മം ശ്വസിക്കാൻ തുടങ്ങും.
മുഖക്കുരുവും പാടുകളും: ഉഴുന്ന് പേസ്റ്റിനൊപ്പം കസ്തൂരി മഞ്ഞളോ വേപ്പില പൊടിയോ ചേർത്താൽ ബാക്ടീരിയൽ അണുബാധ കുറയും.
Also Read: തിളങ്ങുന്ന ചർമ്മം വേണോ? ഈ ശീലങ്ങൾ ഉപേക്ഷിച്ചോളൂ
വരണ്ട ചർമ്മത്തിന്: ഉഴുന്നിനൊപ്പം തേനും പച്ചപ്പാലും ചേർക്കുന്നത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
എണ്ണമയമുള്ള ചർമ്മത്തിന്: മുൾട്ടാനി മിട്ടിയും റോസ് വാട്ടറും ചേർത്ത് ഉപയോഗിക്കുന്നത് അമിതമായ എണ്ണമയം കുറയ്ക്കാൻ സഹായിക്കും.
സൺ ടാൻ മാറാൻ: നാരങ്ങാനീരും കറ്റാർവാഴയും ഉഴുന്ന് പേസ്റ്റിനൊപ്പം ചേർക്കുന്നത് വെയിൽ മൂലമുള്ള കറുപ്പ് നിറം മാറാൻ ഉത്തമമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: മുഖക്കുരു പമ്പ കടക്കും, ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us