scorecardresearch

പിഗ്മെന്റേഷൻ ആണോ അലട്ടുന്നത്? അവ തടയാം ഇങ്ങനെ

ചില ഡിയോഡറന്റുകൾ ചർമ്മത്തെ പ്രകോപിപ്പിക്കുകയും ചർമ്മം ഇരുണ്ടതായിത്തീരുകയും ചെയ്യും

ചില ഡിയോഡറന്റുകൾ ചർമ്മത്തെ പ്രകോപിപ്പിക്കുകയും ചർമ്മം ഇരുണ്ടതായിത്തീരുകയും ചെയ്യും

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
healthy skin barrier, what is a skin barrier, skincare, what does the skin barrier do, how to protect and restore your skin barrier

പ്രതീകാത്മക ചിത്രം

പിഗ്മെന്റേഷൻ എന്നത് ഒരു സാധാരണ ചർമ്മപ്രശ്നമാണ്. ശരീരത്തിന്റെ ഏത് ഭാഗത്തും ഇവ പ്രത്യക്ഷപ്പെടാം. പരിഹാരങ്ങൾ ഉണ്ടെങ്കിലും നിറവ്യത്യാസം ആളുകളെ പെട്ടെന്ന് അലോസരപ്പെടുത്താം. ഇത് കക്ഷത്തിലാണ് സംഭവിക്കുന്നതെങ്കിൽ, ചില വസ്ത്രങ്ങൾ ധരിക്കുന്നത് വരെ ആളുകൾ ഒഴിവാക്കിയേക്കാം.

Advertisment

"ഇരുണ്ട ചർമ്മ തരമുള്ള വ്യക്തികളിൽ, അവരുടെ ചർമ്മത്തിൽ മെലാനിൻ അല്ലെങ്കിൽ മെലനോസൈറ്റുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, കക്ഷങ്ങൾ ഇരുണ്ടതാകാനുള്ള സാധ്യത കൂടുതലാണ്," ഡെർമറ്റോളജിസ്റ്റ് ഡോ. സു ഇൻസ്റ്റാഗ്രാമിൽ പറയുന്നു.

ചില ഡിയോഡറന്റുകൾ ചർമ്മത്തെ അലോസരപ്പെടുത്തുമെന്നും ചർമ്മം ഇരുണ്ടതാക്കുന്നതിലേക്ക് നയിക്കുമെന്നും വിദഗ്ധ പറയുന്നു. "ഷേവിംഗ്, പ്ലക്കിംഗ്, വാക്സിങ്" തുടങ്ങിയ രോമം നീക്കം ചെയ്യൽ വിദ്യകളെ നമ്മുടെ ശരീരം "പരുക്കുകളായി" കാണുന്നു. അതുവഴി അത് സംഭവിച്ച പ്രത്യേക ഭാഗത്ത് അമിതമായ മെലാനിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു.

ഇവ കൂടാതെ, ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥ പോലെ, എക്സ്ഫോലിയേഷൻ അഭാവം പിഗ്മെന്റേഷൻ പ്രക്രിയയ്ക്ക് കാരണമാകും. ഇൻസുലിൻ പ്രതിരോധം, മരുന്നിന്റെ പാർശ്വഫലങ്ങൾ, ഷേവിംഗിനു ശേഷം ചർമ്മത്തിൽ അവശേഷിക്കുന്ന പിഗ്മെന്റ് എന്നിവയാണ് മറ്റ് ഘടകങ്ങൾ എന്ന് വിദഗ്ധ വിശദീകരിച്ചു.

എന്താണ് പ്രതിവിധി?

Advertisment

ഡെർമറ്റോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, കക്ഷത്തിലെ പിഗ്മെന്റേഷൻ തടയുന്നതിന്, ഇനിപ്പറയുന്നവ ചെയ്യാവുന്നതാണ്:

  1. ഡിയോഡറന്റിന്റെ ബ്രാൻഡ് മാറ്റുക: ഒരുപാട് സുഗന്ധം ഇല്ലാത്തവ ഉപയോഗിച്ച് നോക്കാം.
  2. ഷേവിംഗ്: ചില റേസറുകൾ ചർമ്മത്തിൽ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങൾ ഷേവ് ചെയ്യുമ്പോൾ, അധികം സമ്മർദ്ദം ചെലുത്തരുത്.
  3. സൺസ്‌ക്രീൻ: ഈ ഉൽപ്പന്നം എല്ലാ സീസണുകളിലും ഉപയോഗിക്കാം. ഇത് സൂര്യപ്രകാശം ഏൽക്കുന്ന ചർമ്മഭാഗത്തെ സംരക്ഷിക്കുന്നു.
  4. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക: ഇറുകിയ വസ്ത്രങ്ങൾ ഹൈപ്പർപിഗ്മെന്റേഷന് കാരണമാകും.
  5. ഫിറ്റ്നസ്: നിങ്ങളുടെ ഫിറ്റ്‌നസ് ലെവലും ശരീരഭാരം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്നതും കക്ഷത്തിലെ പിഗ്മെന്റേഷൻ കുറയാൻ സഹായിക്കും.
Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: