അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ടാനിങ്ങിന് കാരണമാകും. ഇത് ചർമ്മത്തിന് ഇരുണ്ട നിറം നൽകുന്നു. ടാൻ ഇഫക്റ്റ് ലഭിക്കാൻ പലരും ഇഷ്ടപ്പെടുന്നുണ്ട് അത് ലഭിക്കാനും എളുപ്പമാണ്. പക്ഷേ നീക്കംചെയ്യാൻ പ്രയാസമാണെന്ന് അറിഞ്ഞിരിക്കണം.
ടാൻ നീക്കം ചെയ്യാൻ ആളുകൾ വിവിധ മാർഗങ്ങൾ പരീക്ഷിക്കുന്നു. സുരക്ഷിതമല്ലാത്ത പരിശീലനമായിട്ടും പലരും ചർമ്മം ബ്ലീച്ച് ചെയ്യുകയും ചെയ്യുന്നു. അരോമാതെറാപ്പിസ്റ്റും കോസ്മെറ്റോളജിസ്റ്റും ഇനതൂരിന്റെ സ്ഥാപകയുമായ പൂജ നാഗ്ദേവ് പറഞ്ഞു.
“വീട്ടിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് ടാൻ നീക്കംചെയ്യാം. വീട്ടിലിരുന്ന് സ്വാഭാവികമായും എളുപ്പത്തിലും സുരക്ഷിതമായും ടാൻ നീക്കം ചെയ്യാനുള്ള ചില പരിഹാരങ്ങൾ ഇതാ,” പൂജ പറഞ്ഞു.
ഓറഞ്ചും തേനും
ചേരുവകൾ : മഞ്ഞൾ പൊടി, ഓറഞ്ച് തൊലി പൊടി, തേൻ
ചെയ്യേണ്ട വിധം
- ചേരുവകൾ നന്നായി കലർത്തി പേസ്റ്റ് രൂപത്തിലാക്കി ചർമ്മത്തിൽ പുരട്ടുക. അഞ്ചു പത്ത് മിനിറ്റിനുശേഷം കഴുകിക്കളയുക.
- “ഓറഞ്ചിൽ ഹെസ്പെരിഡിൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ പിഗ്മെന്റേഷൻ കുറയ്ക്കുന്ന സംയുക്തമാണ്. മഞ്ഞൾ പൊടി, ആന്റിഓക്‌സിഡന്റുകളുടെ പവർഹൗസാണ്. ഇത് നിങ്ങൾക്ക് ആരോഗ്യകരവും മികച്ചതുമായ ചർമ്മം നൽകുന്നു,” പൂജ പറഞ്ഞു.
കറ്റാർ വാഴ ജെല്ലും വെള്ളരിക്കയും
ചേരുവകൾ : വെള്ളരിക്ക, തേൻ, കറ്റാർ വാഴ ജെൽ
ചെയ്യേണ്ട വിധം
- വെള്ളരിക്കാ മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കുക. ഇതിലേക്ക് തേനും കറ്റാർ വാഴ ജെല്ലും ചേർക്കുക. നന്നായി കൂട്ടികലർത്തുക.
ടാൻ ഏറ്റ ഭാഗത്ത് പുരട്ടുക. - “കറ്റാർ വാഴ ജെല്ലും തേനും പിഗ്മെന്റേഷൻ ഫലപ്രദമായി കുറയ്ക്കുമെന്ന് അറിയപ്പെടുന്നു. മികച്ച ഫലം ലഭിക്കുന്നതിന് 20 മിനിറ്റുശേഷം മാത്രം മിശ്രിതം കഴുകികളയുക,” പൂജ പറഞ്ഞു.
ഉരുളക്കിഴങ്ങ്, നാരങ്ങ നീര്
ചേരുവകൾ : നാരങ്ങ നീര്, ഉരുളക്കിഴങ്ങ് നീര്
ചെയ്യേണ്ട വിധം
- കുറച്ച് ഉരുളക്കിഴങ്ങുകൾ ഡൈസ് ചെയ്ത് പൾപ്പ് വേർതിരിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങ നീര് ചേർക്കുക.
- “ഉരുളക്കിഴങ്ങിൽ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. എന്നിരുന്നാലും, ചിലരിൽ നാരങ്ങാനീര് ചർമ്മത്തിൽ പുരട്ടുന്നത് ഇറിറ്റേഷൻ ഉണ്ടാക്കിയേക്കാം. അതിനാൽ, മിശ്രിതം ഉപയോഗിക്കുന്നതിനു മുമ്പ്, പാച്ച് ടെസ്റ്റ് നടത്തുന്നത് ഉറപ്പാക്കുക,” പൂജ പറയുന്നു.
പാലും കുങ്കുമപ്പൂവും
ചേരുവകൾ : പാൽ (അര കപ്പ്), കുറച്ച് കുങ്കുമപ്പൂവ്
ചെയ്യേണ്ട വിധം
- കുങ്കുമപ്പൂവ് പാലിൽ രണ്ട് മണിക്കൂറെങ്കിലും മുക്കിവയ്ക്കുക. ശേഷം അരിച്ചെടുത്ത പാൽ ടാൻ ഏറ്റ ഭാഗത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക.
- ഫലപ്രദമായ ഫലങ്ങൾ ലഭിക്കാൻ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുക.