നീണ്ട, തിളക്കമുള്ള മുടി വേണോ? ഇതാ ചില വഴികൾ

തലയോട്ടിയിൽ ഉള്ളി നീര് പുരട്ടുന്നത് മുടി വളർച്ചയെ സഹായിക്കുമെന്ന് പറയപ്പെടുന്നു

skin, beauty, ie malayalam

മുടി കൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും പലരെയും അലട്ടുന്ന കാര്യമാണ്. ഹെർബൽ ബ്യൂട്ടി കെയർ പ്രൊഫഷണൽ ഷഹനാസ് ഹുസൈൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മുടിയുടെ വളർച്ച കൂട്ടുന്നതിനുളള ലളിതമായ ചില വഴികൾ പങ്കുവച്ചിട്ടുണ്ട്.

ഹുസൈന്റെ അഭിപ്രായത്തിൽ, മുടിയുടെ വളർച്ചയ്ക്ക് ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ, വിറ്റാമിനുകൾ, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ എന്നിവ അടങ്ങിയിരിക്കണം. ബയോട്ടിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി 7 മുടിയുടെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. മുട്ടയുടെ മഞ്ഞക്കരു, അവോക്കാഡോ, ബദാം, കോളിഫ്ലവർ, കൂൺ, മധുരക്കിഴങ്ങ് എന്നിവ ബയോട്ടിന്റെ ഉറവിടങ്ങളാണെന്ന് അവർ പറഞ്ഞു.

മുടി വളരാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

രാത്രിയിൽ മുടിയിലും തലയോട്ടിയിലും തേങ്ങാ പാൽ തേച്ചുപിടിപ്പിക്കുക. രാത്രി മുഴുവൻ നിലനിർത്തിയശേഷം രാവിലെ കഴുകി കളയുക

തലയോട്ടിയിൽ ഉള്ളി നീര് പുരട്ടുന്നത് മുടി വളർച്ചയെ സഹായിക്കുമെന്ന് പറയപ്പെടുന്നു

കറിവേപ്പിലയും തൈരും പേസ്റ്റാക്കി ഒരു ഹെയർ പായ്ക്കായി പുരട്ടുക. ഇത് മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്തുന്നു

മുട്ടയിൽ രണ്ട് ടീസ്പൂൺ എള്ളെണ്ണ ചേർത്ത് യോജിപ്പിക്കുക. മുടിയിൽ പുരട്ടിയശേഷം ടവൽ കൊണ്ട് 10 മിനിറ്റ് പൊതിയുക

കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ ആഴ്ചയിൽ രണ്ടു തവണ തലയോട്ടിയിൽ തേച്ചുപിടിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകി കളയുക

പ്രോട്ടീനുകൾക്ക് പുറമേ, വിറ്റാമിൻ സി, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇരുമ്പ് എന്നിവ നിങ്ങളുടെ പതിവ് ഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

Read More: മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Effective natural remedies for long lustrous hair

Next Story
മീൻ മുതൽ തക്കാളിവരെ; മുഖക്കുരുവില്ലാത്ത ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾfood, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com