മുടി കൊഴിച്ചിൽ തടയാൻ ചില വീട്ടുവൈദ്യങ്ങൾ

മുടിയുടെ പരിപാലനം മഴക്കാലത്ത് കൂടുതൽ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ കുറച്ച് ശ്രദ്ധിച്ചാൽ മുടി കൊഴിച്ചിൽ അടക്കം മഴക്കാലത്ത് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാം

hair, hair loss, ie malayalam

വേനക്കാല ചൂടിന് ആശ്വാസമായി മഴക്കാലം എത്തിക്കഴിഞ്ഞിരിക്കുകയാണ്. മഴക്കാലത്ത് നേരിടുന്ന സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. മുഷിഞ്ഞ മുടിയും താരനും മഴക്കാലത്തെ പ്രശ്നങ്ങളാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാലത്തും മുടി കൊഴിച്ചിൽ ഗണ്യമായി കുറയ്ക്കാനും മുടി ആരോഗ്യകരമായി നിലനിർത്താനും കഴിയും.

മുടിയുടെ പരിപാലനം മഴക്കാലത്ത് കൂടുതൽ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ കുറച്ച് ശ്രദ്ധിച്ചാൽ മുടി കൊഴിച്ചിൽ അടക്കം മഴക്കാലത്ത് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ആയുർവേദ ഡോക്ടർനിതിക കോഹ്‌ലി പറഞ്ഞു. മുടിയുടെ സംരക്ഷണത്തിന് സഹായകമായ ചില കാര്യങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അവർ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഉളളിയുടെ നീര്

 • ഉളളിയുടെ നീര് തലയോട്ടിയിൽ നല്ലവണ്ണം തേച്ചുപിടിപ്പിക്കുക
 • 30-50 മിനിറ്റ് വച്ചശേഷം വെളളത്തിൽ കഴുകി കളയുക
 • ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുക

ചെമ്പരത്തി ഹെയർ മാസ്ക്

 • ചെമ്പരത്തിയുടെ ഇലകളും പൂവും നല്ല പേസ്റ്റ് രൂപത്തിൽ മിക്സി ജാറിൽ അടിച്ചെടുക്കുക
 • ഇതിൽ കുറച്ച് തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
 • മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ചശേഷം ഒരു മണിക്കൂർ സൂക്ഷിക്കുക
 • ഇളം ചൂടുളള വെളളത്തിൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക
 • ആഴ്ചയിൽ ഒരിക്കലോ രണ്ടു തവണയോ ഇങ്ങനെ ചെയ്യുക

കറ്റാർ വാഴ

 • കറ്റാർ വാഴ പൾപ്പ് തലയോട്ടിയിൽ പുരട്ടുക
 • ഒന്നോ രണ്ടോ മണിക്കൂർ സൂക്ഷിക്കുക
 • ഇളം ചൂടുളള വെളളത്തിൽ കഴുകി കളയുക

Read More: നനഞ്ഞ മുടിയുമായി ഉറങ്ങിയാൽ എന്തു സംഭവിക്കും?

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Effective home remedies to keep hair fall at bay536797

Next Story
ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾturmeric, beauty tips, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com