scorecardresearch

Latest News

സൺ ടാൻ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായ ചില ടിപ്‌സുകൾ

ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചെടുത്തതും മഞ്ഞളും തേനും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. 10 മിനിറ്റ് മുഖത്ത് തേച്ചുപിടിപ്പിച്ചശേഷം കഴുകി കളയുക

skincare, beauty, ie malayalam

അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ടാനിങ്ങിന് കാരണമാകും, ഇത് ചർമ്മത്തിൽ നിറവ്യത്യാസം ഉണ്ടാക്കും. ടാൻ നീക്കം ചെയ്യാൻ പലതും പരീക്ഷിക്കുന്നവരുണ്ട്. ചിലർ ബ്ലീച്ച് ചെയ്യാറുണ്ടെന്ന് അരോമാതെറാപ്പിസ്റ്റും കോസ്മെറ്റോളജിസ്റ്റുമായ പൂജ നാഗ്ദേവ് പറഞ്ഞു. വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ടാൻ നീക്കംചെയ്യാം. വീട്ടിലിരുന്ന് എളുപ്പത്തിലും സുരക്ഷിതമായും ടാൻ നീക്കം ചെയ്യാനുള്ള ചില വഴികളെക്കുറിച്ച് അവർ വിശദീകരിച്ചിട്ടുണ്ട്.

ഓറഞ്ചും തേനും

ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചെടുത്തതും മഞ്ഞളും തേനും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. 10 മിനിറ്റ് മുഖത്ത് തേച്ചുപിടിപ്പിച്ചശേഷം കഴുകി കളയുക.

ഓറഞ്ചിൽ ഹെസ്പെരിഡിൻ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ പിഗ്മെന്റേഷൻ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സംയുക്തമാണ്. മഞ്ഞൾപ്പൊടി ആന്റിഓക്‌സിഡന്റുകളുടെ ഒരു പവർഹൗസാണ്, ഇത് ആരോഗ്യകരവും മികച്ചതുമായ ചർമ്മം നൽകുമെന്ന് നാഗ്ദേവ് പറഞ്ഞു.

കറ്റാർവാഴ ജെല്ലും വെള്ളരിക്കയും

വെള്ളരിക്ക അരച്ചെടുക്കുക. ഇതിലേക്ക് തേനും കറ്റാർവാള ജെല്ലും ചേർക്കുക. ടാനുള്ള ഭാഗങ്ങളിൽ പുരട്ടുക.

കറ്റാർ വാഴ ജെല്ലും തേനും പിഗ്മെന്റേഷൻ ഫലപ്രദമായി കുറയ്ക്കും. മികച്ച ഫലം ലഭിക്കാൻ ഈ മിശ്രിതം 20 മിനിറ്റ് നിലനിർത്തണമെന്ന് നാഗ്ദേവ് പറഞ്ഞു.

ഉരുളക്കിഴങ്ങും നാരങ്ങ നീരും

ഉരുളക്കിഴങ്ങ് അരച്ചെടുത്തതിൽ നാരങ്ങ നീര് ചേർക്കുക.

”ഉരുളക്കിഴങ്ങിൽ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് ഡെഡ് കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ചിലരിൽ നാരങ്ങാനീര് ചർമ്മത്തിൽ പുരട്ടുന്നത് ചൊറിച്ചിലിനു കാരണമാകാം. അതിനാൽ, മിശ്രിതം പ്രയോഗിക്കുന്നതിന് മുമ്പ്, ഒരു പാച്ച് ടെസ്റ്റ് നടത്തുക,” നാഗ്ദേവ് പറഞ്ഞു.

പാലും കുങ്കുമപ്പൂവും

പാലിൽ രണ്ടു മണിക്കൂറെങ്കിലും കുങ്കുമപ്പൂ ഇട്ട് വയ്ക്കുക. ഇത് ടാനുള്ള ഭാഗങ്ങളിൽ പുരട്ടി 15-20 മിനിറ്റിനുശേഷം കഴുകി കളയുക.

Read More: ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം വേണോ? ഇതാ 5 ആയുർവേദ പ്രതിവിധികൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Effective diy remedies to remove sun tan naturally