നഗര ജീവിതശൈലിയുടെ പല അപകടങ്ങളിൽ ഒന്നാണ് ഉറക്കമില്ലായ്മ അല്ലെങ്കിൽ മതിയായ ഉറക്കത്തിന്റെ അഭാവം. അത് ഒരാളെ ക്ഷീണിപ്പിക്കുകയും അലസമാക്കുകയും ചെയ്യുന്നു. ഉറക്കക്കുറവിന് രോഗനിർണയം നടത്തിയാൽ ശരിയായ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണെങ്കിലും, ഭക്ഷണക്രമത്തിലും ശാരീരികക്ഷമതയിലും ഉൾപ്പെടെയുള്ള ചില ജീവിതശൈലി മാറ്റങ്ങൾ ഈ സാഹചര്യത്തിൽ സഹായിക്കും.
അതുപോലെ, യോഗ പരിശീലകയായ മാൻസി ഗാന്ധി ഒരു ലളിതമായ യോഗാസനങ്ങളും നിർദേശിക്കുന്നു. ആ യോഗമുറകൾ നല്ല ഉറക്കം നേടാൻ സഹായകമാണ്.
“കിടക്കയിലോ ഉറങ്ങുന്നതിന് തൊട്ടുമുമ്പോ ചെയ്യാവുന്ന ഈ ലളിതമായ പരിശീലനം നിങ്ങളെ ശാന്തമാക്കും, ”മാൻസി ഗാന്ധി പറഞ്ഞു.
ഈ പരിശീലനത്തിന്റെ വീഡിയോ കാണാം:
ഈ യോഗാസനം പതുക്കെ, മനസ്സിലാക്കി ചെയ്യേണ്ടതാണെന്ന് മാൻസി വിശദീകരിച്ചു. ഇരുവശത്തും ഓരോ മൂന്ന് തവണ ബ്രീത്തിങ് പൂർത്തിയാക്കുക. ശാന്തമായ അന്തരീക്ഷത്തിൽ ഈ പോസ് ചെയ്യണമെന്നും അവർ നിർദേശിക്കുന്നു.
“പരിശീലനം ചെയ്യാൻ നിങ്ങൾക്ക് ആവശ്യമായ സമയം നൽകുക. നിങ്ങൾക്ക് മിക്കവാറും 20 മിനിറ്റ് വേണ്ടിവരും, ”അവർ പറഞ്ഞു.
ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. “അതിനാൽ ദയവായി ഇത് ഗൗരവമായി എടുക്കുക, ഇത് ദീർഘകാലം നിലനിൽക്കുന്നതാണോ എന്ന് പരിശോധിക്കുക. ഇത് സഹായിക്കാൻ മാത്രമുള്ള മാർഗമാണ്, രോഗം ഭേദമാവാനുള്ള വഴിയായി ഉപയോഗിക്കരുത്, ”അവർ പറഞ്ഞു.