scorecardresearch
Latest News

റോസ് വാട്ടര്‍ വീട്ടില്‍ തന്നെയുണ്ടാക്കാം

ചര്‍മ്മത്തിന്റെ മൃദുലത നിലനിര്‍ത്താന്‍ മികച്ച ടോണറായി റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്‌

rose water, ie malayalam

ചര്‍മ്മം മൃദുലമാക്കുന്നതിനായി പലരും മുഖത്തു ടോണര്‍ പുരട്ടാറുണ്ട്. സൗന്ദര്യ ഉത്പന്നങ്ങളില്‍ ഫെയ്‌സ് വാഷ്, ക്ലെന്‍സര്‍, മോയിസ്ചറൈസര്‍ എന്നിവയ്ക്കു എത്ര ആവശ്യകാര്‍ ഉണ്ടോ അത്രയും തന്നെ ടോണറിനുമുണ്ട്. മികച്ച ടോണറായി ഉപയോഗിക്കാന്‍ കഴിയുന്നവയാണ് റോസ് വാട്ടര്‍. മാര്‍ക്കറ്റില്‍ ഇതു ലഭ്യമാണെങ്കിലും യഥാര്‍ത്ഥ റോസില്‍ നിന്നുമാണോ ഉണ്ടാക്കുന്നതെന്നു സംശയം വന്നേക്കാം. അതുകൊണ്ട് ഇനി മുതല്‍ റോസ് വാട്ടര്‍ വീട്ടില്‍ തന്നെയുണ്ടാക്കിയാലോ? റോസ് വാട്ടര്‍ എങ്ങനെ വീട്ടില്‍ തന്നെയുണ്ടാക്കാമെന്നു പറയുകയാണ് ബ്യൂട്ടി ബ്‌ളോഗറായ നെറിന്‍.

നല്ല ചുവന്ന റോസാണ് ഇതിനായി വേണ്ടത്.

  • റോസിന്റെ ഇതളുകള്‍ ഉതുര്‍ത്തിയെടുക്കുക
  • ഇതിലേയ്ക്കു ചൂടു വെളളം ഒഴുച്ചു കൊടുക്കാം
  • വെളളം നല്ലവണ്ണം തണുക്കുന്നതു വരെ പാത്രം അടുച്ചു വയ്ക്കുക
  • ശേഷം അരിച്ചെടുത്ത ഈ വെളളം ഉപയോഗിക്കാവുന്നതാണ്

ഇങ്ങനെ ചെയ്യുന്നതു വഴി റോസിന്റെ ഗുണങ്ങള്‍ വെളളത്തിലേയ്ക്കു ഇറങ്ങുകയും ചര്‍മ്മത്തിനു കൂടുതല്‍ മൃദുലത നല്‍കുകയും ചെയ്യുന്നു. റോസ് വാട്ടര്‍ സ്‌പ്രേ കുപ്പിയില്‍ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. ദിവസേന ഉപയോഗിക്കുന്നത് നിങ്ങള്‍ക്കു ആരോഗ്യമുളള ചര്‍മ്മം സമ്മാനിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Easy to make rose water at home best toner skin care