/indian-express-malayalam/media/media_files/2025/11/22/skin-care-fi-2025-11-22-17-44-54.jpg)
തിളക്കമുള്ള ചർമ്മം നേടാം | ചിത്രം: ഫ്രീപിക്
ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ ഇയും ധാരാളം അടങ്ങിയിരിക്കുന്ന ഗോതമ്പ് പൊടി ചർമ്മത്തിന് പുതുജീവൻ നൽകാൻ ഉപയോഗിക്കാം. നാച്യുറൽ സ്കിൻ എക്സ്ഫോളിയൻ്റ് കൂടിയാണ് ഗോതമ്പ്. ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന മൃതകോശങ്ങളെ നീക്കം ചെയ്യാൻ അത് സഹായിക്കും. ഇത് ചർമ്മത്തിൻ്റെ ഘടന തന്നെ മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ ഇയുടെ ചെറിയ ഒരു സ്രോതസ്സു കൂടിയാണ് ഗോതമ്പ്. അതിനാൽ ചർമ്മ കോശങ്ങളെ പുതുമയോടെ നിലനിർത്താം.
Also Read: ചർമ്മം പഞ്ഞിപോലെ സോഫ്റ്റാകും, ഇത് ഒരു തുള്ളി പുരട്ടി നോക്കൂ
പാടുകളും മുഖക്കുരുവും ടാനും അകറ്റി, തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഗോതമ്പ് പൊടി വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാം. എന്നാൽ ബ്ലീച്ചിന് സമാനയമായ ഗുണങ്ങൾ നൽകുന്ന ഈ ഫെയ്സ്പാക്ക് ഉപയോഗിച്ചു നോക്കൂ.
ചേരുവകൾ
- ഗോതമ്പ് പൊടി
- മഞ്ഞൾപ്പൊടി
- നാരങ്ങ
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
Also Read: ഉറങ്ങുന്നതിനു മുമ്പ് ദിവസവും ഈ സെറം പുരട്ടൂ, കണ്ണാടി പോലെ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം
ഉപയോഗിക്കേണ്ട വിധം
വൃത്തിയായി കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഗോതമ്പ് പൊടി ഇങ്ങനെയും ഉപയോഗിക്കാം
ഗോതമ്പ് പൊടി, പാൽ
ഗോതമ്പ് പൊടിയിലേയ്ക്ക് കുറച്ച് പാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപ സമയം വിശ്രമിക്കാം. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Also Read: ചുണ്ടിന് ചുറ്റമുള്ള കറുപ്പ് നിറം കുറയ്ക്കാം, 2 ആഴ്ച സ്ഥിരമായി ഇത് ഉപയോഗിക്കൂ
ഗോതമ്പ് പൊടി, തേൻ
ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് അര ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഗോതമ്പ് പൊടി റോസ് വാട്ടർ
ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടേബിസ്പൂൺ റോസ് വാട്ടറും, രണ്ട് ടേബിൾസ്പൂൺ പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 20 മിനിറ്റിനു ശേഷം കഴുകി കളയാം.
Read More: ഒരു സ്പൂൺ കാപ്പിപ്പൊടി മതി, ഞൊടിയിടയിൽ തിളക്കമുള്ള ചർമ്മം നേടാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us