scorecardresearch
Latest News

മുടിയിഴകള്‍ മൃദുലമാക്കുവാന്‍ ഒരു ഈസി ഹെയര്‍ പാക്ക്‌

വീട്ടില്‍ ചില പൊടികൈകള്‍ ചെയ്താല്‍ നിങ്ങള്‍ക്കു സ്മൂത്തായ മുടി നേടാനാകും

മുടിയിഴകള്‍ മൃദുലമാക്കുവാന്‍ ഒരു ഈസി ഹെയര്‍ പാക്ക്‌

പാര്‍ലറുകളില്‍ പോയി പലരും മുടിയിഴകള്‍ മൃദുലമാക്കുവാന്‍ നോക്കാറുണ്ട്. സ്മൂത്തിനിങ്ങ്, സ്‌ട്രെയ്റ്റിനിങ്ങ് തുടങ്ങിയ അനവധി ട്രീറ്റ്‌മേന്റുകളും മുടിയിഴകള്‍ മൃദുലമാക്കുവാന്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍ ഇനി വീട്ടില്‍ ചില പൊടികൈകള്‍ ചെയ്താല്‍ നിങ്ങള്‍ക്കു സ്മൂത്തായ മുടി നേടാനാകും. ഇതിനായി ഒരു ഈസി ഹെയര്‍ പാക്ക് പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി ബ്‌ളോഗറായ ഉണ്ണിമായ.

ആപ്പിള്‍ ഉപയോഗിച്ചാണ് ഈ ഹെയര്‍ പാക്ക് തയ്യാറാക്കേണ്ടത്. നിങ്ങളുടെ മുടിയുടെ നീളം അനുസരിച്ച് ആപ്പിളിന്റെ എണ്ണം തീരുമാനിക്കാം.

രണ്ട് ആപ്പിളാണ് ഹെയര്‍ പാക്കിനായി എടുക്കുന്നതെങ്കില്‍ അവ ചെറിയ കഷണങ്ങളാക്കി മിക്‌സി ഉപയോഗിച്ച് അരച്ചെടുക്കാവുന്നതാണ്. ഒരു മുട്ടയും മിക്‌സിയില്‍ അടിച്ചെടുക്കാം. ആപ്പിളും മുട്ടയും ഒരുമിച്ച് ചേര്‍ത്ത് അതിലേയ്ക്കു കുറച്ച് വെളിച്ചെണ്ണ ചേര്‍ത്തു കൊടുക്കാവുന്നതാണ്. ജ്യൂസ് രൂപത്തിലുളള ഇതു ഒരു കുപ്പിയില്‍ ഒഴിച്ചു ഉപയോഗിക്കാം.

തലയോട്ടിയിലും മുടിയിഴകളിലും ഇതു നല്ലവണ്ണം പുരട്ടുക. അതികം ഡ്രൈയാകുന്നതിനു മുന്‍പു തന്നെ കഴുകി കളയാവുന്നതാണ്. 20 മിനിറ്റെങ്കിലും മുടിയില്‍ വയ്ക്കണം. ഇങ്ങനെ ചെയ്താന്‍ മൃദുലമായ മുടിയ്‌ക്കൊപ്പം തലയോട്ടിയിലെ വരള്‍ച്ചയില്‍ നിന്നും മുക്തി നേടാനാകുന്നതാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Easy pack for hair smoothening homemade hair care