Latest News

മുടി തഴച്ചുവളരാൻ ഇതാ 5 ഈസി ഹെയർ പാക്കുകൾ

പ്രകൃതിദത്തമായ രീതിയിൽ, വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് ഹെയർ പാക്കുകൾ

how to get long hair, hair care tips, home made hair pack, easy hair pack, home made masks for thick and long hair, ഹെയർ പാക്ക്, മുടി തഴച്ചു വളരാൻ, beauty secrets, homemade tips for hair

അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി കൊതിക്കാത്തവർ ഉണ്ടാവില്ല. മുടിയുടെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിരവധി പ്രൊഡക്റ്റുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. എന്നാണ് പ്രകൃതിദത്തമായ രീതിയിൽ, വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് തന്നെ കേശപരിപാലനം സാധ്യമാണ്. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഏതാനും ഹെയർ പാക്കുകളെ പരിചയപ്പെടാം.

മുടിയുടെ വളർച്ചയ്ക്കും പ്രോട്ടീൻ ആവശ്യമാണെന്ന് നിങ്ങൾക്കറിയാമോ? മലീനീകരണവും രാസവസ്തുക്കളുടെ ഉപയോഗവും മുടിയിലെ പ്രോട്ടീൻ/കെരാറ്റിൻ ഇല്ലാതാക്കുകയും മുടി കേടുവരുത്തുകയും ചെയ്യും. നിങ്ങളുടെ മുടി പൊട്ടിപോവുകയോ ദുർബലമാവുകയോ ചെയ്യുന്നുണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ ഹെയർ പാക്ക് ഒരുക്കാം.

തേങ്ങാപ്പാൽ

തേങ്ങാപ്പാലിൽ വിറ്റാമിൻ ബി, സി, ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയിൽ ഒരു മികച്ച കണ്ടീഷണറായി പ്രവർത്തിക്കും. തേങ്ങാപ്പാൽ തലയിൽ പുരട്ടുന്നത് പ്രകൃതിദത്തമായ പ്രോട്ടീൻ ചികിത്സയാണ്. താരനെ പ്രതിരോധിക്കാനും തേങ്ങാപ്പാലിനു സാധിക്കും.

how to get long hair, hair care tips, home made hair pack, easy hair pack, home made masks for thick and long hair, ഹെയർ പാക്ക്, മുടി തഴച്ചു വളരാൻ, beauty secrets, homemade tips for hair

തേങ്ങാപ്പാൽ ചെറുതായി ചൂടാക്കിയതിനു ശേഷം തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. തല കഴുകാതെ ഒരു രാത്രി അതുപോലെ തന്നെ വെയ്ക്കുക. പിറ്റേന്ന് കഴുകികളയാം. തേങ്ങാപ്പാൽ ഒരുപാട് ചൂടാവാതെ നോക്കണം. ആഴ്ചയിൽ രണ്ടു തവണ ഈ മാസ്ക് പരീക്ഷിച്ചുനോക്കൂ.

നെല്ലിക്കയും വെളിച്ചെണ്ണയും ഷിക്കാക്ക പൊടിയും

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഫ്ലവനോയ്ഡുകൾ എന്നിവയുടെ സമൃദ്ധമായ കലവറയാണ് നെല്ലിക്ക. ആരോഗ്യമുള്ള ശിരോചർമ്മത്തിനും മുടിയുടെ വളർച്ചയും നെല്ലിക്ക ഏറെ ഗുണപ്രദമാണ്. വെളിച്ചെണ്ണ നിങ്ങളുടെ മുടിയെ ഈർപ്പമുള്ളതാക്കുന്നു, അതേസമയം ഷിക്കാക്ക മുടിയെ വേരുകളിൽ നിന്നും ശക്തിപ്പെടുത്തുന്നു.

how to get long hair, hair care tips, home made hair pack, easy hair pack, home made masks for thick and long hair, ഹെയർ പാക്ക്, മുടി തഴച്ചു വളരാൻ, beauty secrets, homemade tips for hair

രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കയും (നെല്ലിക്ക ചതച്ചെടുക്കാം), ഷിക്കാക്ക പൗഡറും തിളപ്പിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് രണ്ടു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ഒരു രാത്രി മുഴുവൻ തല കഴുകാതെ അതുപോലെ വയ്ക്കുക. ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ പ്രയോഗിക്കാവുന്ന ഒരു ഹെയർ പാക്കാണിത്.

Read more: എല്ലാ ദിവസവും മുടി കഴുകണോ?

മയോണൈസും മുട്ടയും

മയോണൈസും മുട്ടയും പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. മുടിയിഴകളുടെ ടെക്സ്ചർ നന്നാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

how to get long hair, hair care tips, home made hair pack, easy hair pack, home made masks for thick and long hair, ഹെയർ പാക്ക്, മുടി തഴച്ചു വളരാൻ, beauty secrets, homemade tips for hair

മയോണൈസും മുട്ടയും പേസ്റ്റാക്കി മുടിയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. കണ്ടീഷണറും പുരട്ടുക. ആഴ്ചയിലൊരിക്കൽ എന്ന രീതിയിൽ ഈ പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്.

തൈരും നാരങ്ങാനീരും തേനും

താരനെ ചെറുക്കാൻ കഴിവുള്ള ഒന്നാണ് നാരങ്ങാനീര്. അതേസമയം തേൻ മുടിയ്ക്ക് പോഷണവും തൈര് ആവശ്യമായ പ്രോട്ടീനും നൽകുന്നു. ഇവ മൂന്നും ഒരുമിക്കുമ്പോൾ മുടിയ്ക്ക് ആരോഗ്യകരമായ ഒരു ഹെയർ പാക്ക് റെഡി.

how to get long hair, hair care tips, home made hair pack, easy hair pack, home made masks for thick and long hair, ഹെയർ പാക്ക്, മുടി തഴച്ചു വളരാൻ, beauty secrets, homemade tips for hair

നാരങ്ങാനീരും തൈരും തേനും ചേർത്തിളക്കി യോജിപ്പിച്ച് മുടിയുടെ വേരുമുതൽ അറ്റം വരെ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞൊരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ തിളക്കം വീണ്ടെടുക്കാൻ ഈ ഹെയർ പാക്ക് സഹായിക്കും.

തൈരും മുട്ടയും

മോയ്സ്ചറൈസിംഗ് ഗുണമുള്ള തൈര് തലയോട്ടിയും മുടിയിഴകളും വൃത്തിയാക്കാൻ ഏറെ ഉത്തമമാണ്.

തൈരും മുട്ടയും യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക. വരണ്ട മുടിയുള്ളവർ ഈ പാക്ക് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കുക. അതേസമയം, എണ്ണമയമുള്ള മുടിയുള്ളവർ ആഴ്ചയിൽ ഒരു തവണ ഉപയോഗിച്ചാൽ മതിയാകും.

Read more: മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Easy homemade hair packs for long healthy hair tips

Next Story
മൈഗ്രേൻ അകറ്റാം, എളുപ്പത്തിൽheadache, migraine
The moderation of comments is automated and not cleared manually by malayalam.indianexpress.com