scorecardresearch

ഡയറ്റ് പ്രേമികൾക്കൊരു ഹെൽത്തി സാലഡ് പരിചയപ്പെടുത്തി സിന്ധു കൃഷ്ണ

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന രുചികരമായൊരു സലാഡ് റെസിപ്പി പരിചയപ്പെടുത്തുകയാണ് സിന്ധു കൃഷ്ണ

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന രുചികരമായൊരു സലാഡ് റെസിപ്പി പരിചയപ്പെടുത്തുകയാണ് സിന്ധു കൃഷ്ണ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sindhu Krishna, Sindhu krishna youtube, Easy exotic salad recipe, salad recipe

കുക്കിങ് വീഡിയോകളുമായി യൂട്യൂബിൽ ഏറെ സജീവമാണ് കൃഷ്ണകുമാറിന്റെ ഭാര്യയും നടി അഹാനയുടെ അമ്മയുമായ സിന്ധു കൃഷ്ണ. ഡയറ്റ് പ്രേമികൾക്കും പരീക്ഷിക്കാവുന്ന വളരെ എളുപ്പം തയാറാക്കാവുന്ന എക്സോട്ടിക് സാലഡിന്റെ റെസിപ്പി പരിചയപ്പെടുത്തുകയാണ് സിന്ധു പുതിയ വീഡിയോയിൽ.

Advertisment

ബ്രൊക്കോളി, സുക്കിനി, ബട്ടണ്‍ മഷ്റൂം, ബേബി കോൺ, കാരറ്റ്, റെഡ് കാപ്സിക്കം

എല്ലോ കാപ്സിക്കം, കോളിഫ്ളവർ, ഗ്രീൻ ആപ്പിൾ എന്നിവ ഉപയോഗിച്ചാണ് സാലഡ് തയാറാക്കുന്നത്.

പാനിൽ ഒലീവ് ഓയിൽ ഒഴിച്ച് അതിലേക്ക് ഗ്രീൻ ആപ്പിൾ ഒഴികെയുള്ള പച്ചക്കറികൾ ചേർത്ത് നന്നായി വഴറ്റുക. ഏറ്റവും ഒടുവിലാണ് ഗ്രീൻ ആപ്പിൾ ഇടേണ്ടത്. മറ്റൊരു പാനിൽ ഗാർലിക് പേസ്റ്റ്, ഇതിലേക്ക് കുറച്ച് മസ്റ്റഡ് സോസ്, വറ്റൽമുളക് ചതച്ചത്, ജീരകപ്പൊടി, കുറച്ച് ഓറഞ്ച് ജ്യൂസ്, നാരങ്ങാജ്യൂസ്, പാഴ്സി ഇല, ഉപ്പ് എന്നിവ മിക്സ് ചെയ്തെടുക്കുക. ഈ ഡ്രസ്സിങ് മിശ്രിതം സാലഡിലേക്ക് ഒഴിച്ച് ഒന്ന് ചൂടാക്കി ഉപയോഗിക്കാം.

Advertisment

Read more: പഞ്ചാരവാക്കുകളിൽ വീഴരുത്, ആളുകളെ അറിയണം; അഹാനയുടെ അമ്മ മക്കളോട്

Ahaana Krishna Mother

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: