scorecardresearch

മുഖക്കുരു മാറിയിട്ടും പാടുകൾ മാറുന്നില്ലേ? ഇതാ സിംപിൾ ഫെയ്സ്പാക്ക്

മുഖത്ത് ഉണ്ടാകുന്ന എല്ലാ പാടുകളും ബ്ലാക്ക് സ്പോട്ടുകളും വെയിൽ കൊണ്ടുണ്ടാകുന്ന ചെറിയ പാടുകളും മാറാൻ ഇത് സഹായിക്കും

മുഖക്കുരു മാറിയിട്ടും പാടുകൾ മാറുന്നില്ലേ? ഇതാ സിംപിൾ ഫെയ്സ്പാക്ക്

കൗമാരക്കാരിൽ ഭൂരിഭാഗം പേരും നേരിടുന്ന സാധാരണ പ്രശ്നമാണ് മുഖക്കുരു. ചികിത്സയിലൂടെയും ചില പൊടിക്കൈകളിലൂടെയും മുഖക്കുരു മാറിയാലും പാടുകൾ പലപ്പോഴും മാറില്ല. മാനസികമായി പലർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.

മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകൾ മാറാൻ സിംപിൾ ടിപ്‌സ് പറയുകയാണ് ലക്ഷ്മി നായർ. അതിമധുരം, ഓറഞ്ച് തൊലി പൊടി, തേൻ, നാരങ്ങ നീര് എന്നിവ ചേർത്ത മിശ്രിതം പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ നീക്കാൻ സഹായിക്കുമെന്ന് യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ അവർ പറയുന്നു.

ചേരുവകൾ

  • അതിമധുരം പൊടി- അര ടീസ്പൂൺ
  • ഓറഞ്ച് തൊലി പൊടി- അര ടീസ്പൂൺ
  • തേൻ- ഒരു ടീസ്പൂൺ
  • നാരങ്ങ നീര്- അര ടീസ്പൂൺ (നാരങ്ങ നീര് അലർജിയുള്ളവർക്ക് പകരം തക്കാളി ജ്യൂസോ തൈരോ ഉപയോഗിക്കാം)

തയ്യാറാക്കുന്ന വിധം

  • അതിമധുരം പൊടി, ഓറഞ്ച് തൊലി പൊടി, തേൻ, നാരങ്ങ നീര് എന്നിവയെല്ലാം നന്നായി മിക്സ് ചെയ്യുക
  • 20-25 മിനിറ്റ് മാറ്റിവയ്ക്കുക
  • അതിനുശേഷം പാടുള്ള ഭാഗങ്ങളിൽ പുരട്ടുക
  • ഉണങ്ങിശേഷം കഴുകി കളയുക

എല്ലാ ദിവസവും ഇത് ചെയ്യുക. പാടുകൾ പൂർണമായും മാറുന്നതുവരെ ഇങ്ങനെ ചെയ്യുക. മുഖത്ത് ഉണ്ടാകുന്ന എല്ലാ പാടുകളും ബ്ലാക്ക് സ്പോട്ടുകളും വെയിൽ കൊണ്ടുണ്ടാകുന്ന ചെറിയ പാടുകളും മാറാൻ ഇത് സഹായിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Easy diy for removing pimple scars

Best of Express