മുടികൊഴിച്ചിൽ പ്രശ്നമുള്ള 40 ശതമാനം ആളുകളിലും മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് താരൻ. ഇതുമൂലമുണ്ടാകുന്ന ചൊറിച്ചിൽ, മുടി കൊഴിച്ചിൽ എന്നിവയെല്ലാം നിരവധി പേർ നേരിടുന്നുണ്ട്. താരൻ പെട്ടെന്നും എളുപ്പത്തിലും അകറ്റാനുള്ള ആയുർവേദ വഴികൾ പറയുകയാണ് ഡോ.ദിക്സ ഭാവ്സർ.
- വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുക.
- ഒരു ഗ്ലാസ് തൈരിൽ 1 ടീസ്പൂൺ ത്രിഫല ചൂർണം കലർത്തി രാത്രി മുഴുവൻ സൂക്ഷിക്കുക. അടുത്ത ദിവസം രാവിലെ, ഈ മിശ്രിതം തലയിൽ 30-40 മിനിറ്റ് നേരം പുരട്ടുക, അതിനുശേഷം വേപ്പില വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുക.
- വെളിച്ചെണ്ണയിൽ 5 ഗ്രാം ടാങ്കൻ ഭസ്മ (കാൽസിൻഡ് ബോറാക്സ് അല്ലെങ്കിൽ സുഹാഗ) കലർത്തുക. രാത്രി മുഴുവൻ ഇത് പുരട്ടി പിറ്റേന്ന് രാവിലെ ഹെർബൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ചെയ്യുക.
- ഒരു കപ്പ് കറ്റാർ വാഴ ജെല്ലിൽ രണ്ട് ടീസ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് മിക്സ് ചെയ്യുക. തലയോട്ടിയിൽ പുരട്ടുക. രാത്രി മുഴുവൻ നിലനിർത്തിയശേഷം പിറ്റേന്ന് രാവിലെ കഴുകി കളയുക. ആഴ്ചയിൽ ഒരിക്കൽ ചെയ്യുക.
- ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. പേസ്റ്റ് രൂപത്തിലാക്കി അതിൽ 2 ടീസ്പൂൺ കറ്റാർ വാഴ ജെൽ ചേർക്കുക. നന്നായി ഇളക്കി ഈ പേസ്റ്റ് തലയിൽ പുരട്ടുക. ഒരു മണിക്കൂർ വയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ചെയ്യുക.
- ഒരു പാത്രത്തിൽ വെളിച്ചെണ്ണ എടുക്കുക. രണ്ടു മിനിറ്റ് ചൂടാക്കുക. ഇതിൽ ഒരു 1 ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് ഇളക്കുക.
രാത്രി മുഴുവൻ മുടിയിൽ പുരട്ടി വയ്ക്കുക അല്ലെങ്കിൽ മുടി കഴുകുന്നതിന് 2 മണിക്കൂർ മുമ്പ്. ആഴ്ചയിൽ ഒരിക്കൽ ചെയ്യുക. - ഒരു പാത്രം തൈരിൽ ഒരു ടേബിൾസ്പൂൺ ഉലുവ പൊടിയും 1 ടീസ്പൂൺ ത്രിഫല ചൂർണവും ചേർത്ത് രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെ, ഇത് പുരട്ടി ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ ഒരിക്കൽ/രണ്ട് തവണ ചെയ്യുക.