scorecardresearch

താരൻ പെട്ടെന്ന് അകറ്റാം, സിംപിൾ ആയുർവേദ ടിപ്‌സുകൾ

വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുക

Hair Loss After COVID, Hair fall, Hair fall remedies, Hair fall ayurvedic remedies

മുടികൊഴിച്ചിൽ പ്രശ്‌നമുള്ള 40 ശതമാനം ആളുകളിലും മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് താരൻ. ഇതുമൂലമുണ്ടാകുന്ന ചൊറിച്ചിൽ, മുടി കൊഴിച്ചിൽ എന്നിവയെല്ലാം നിരവധി പേർ നേരിടുന്നുണ്ട്. താരൻ പെട്ടെന്നും എളുപ്പത്തിലും അകറ്റാനുള്ള ആയുർവേദ വഴികൾ പറയുകയാണ് ഡോ.ദിക്സ ഭാവ്സർ.

  1. വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുക.
  2. ഒരു ഗ്ലാസ് തൈരിൽ 1 ടീസ്പൂൺ ത്രിഫല ചൂർണം കലർത്തി രാത്രി മുഴുവൻ സൂക്ഷിക്കുക. അടുത്ത ദിവസം രാവിലെ, ഈ മിശ്രിതം തലയിൽ 30-40 മിനിറ്റ് നേരം പുരട്ടുക, അതിനുശേഷം വേപ്പില വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുക.
  3. വെളിച്ചെണ്ണയിൽ 5 ഗ്രാം ടാങ്കൻ ഭസ്മ (കാൽസിൻഡ് ബോറാക്സ് അല്ലെങ്കിൽ സുഹാഗ) കലർത്തുക. രാത്രി മുഴുവൻ ഇത് പുരട്ടി പിറ്റേന്ന് രാവിലെ ഹെർബൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ചെയ്യുക.
  4. ഒരു കപ്പ് കറ്റാർ വാഴ ജെല്ലിൽ രണ്ട് ടീസ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് മിക്സ് ചെയ്യുക. തലയോട്ടിയിൽ പുരട്ടുക. രാത്രി മുഴുവൻ നിലനിർത്തിയശേഷം പിറ്റേന്ന് രാവിലെ കഴുകി കളയുക. ആഴ്ചയിൽ ഒരിക്കൽ ചെയ്യുക.
  5. ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. പേസ്റ്റ് രൂപത്തിലാക്കി അതിൽ 2 ടീസ്പൂൺ കറ്റാർ വാഴ ജെൽ ചേർക്കുക. നന്നായി ഇളക്കി ഈ പേസ്റ്റ് തലയിൽ പുരട്ടുക. ഒരു മണിക്കൂർ വയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ചെയ്യുക.
  6. ഒരു പാത്രത്തിൽ വെളിച്ചെണ്ണ എടുക്കുക. രണ്ടു മിനിറ്റ് ചൂടാക്കുക. ഇതിൽ ഒരു 1 ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് ഇളക്കുക.
    രാത്രി മുഴുവൻ മുടിയിൽ പുരട്ടി വയ്ക്കുക അല്ലെങ്കിൽ മുടി കഴുകുന്നതിന് 2 മണിക്കൂർ മുമ്പ്. ആഴ്ചയിൽ ഒരിക്കൽ ചെയ്യുക.
  7. ഒരു പാത്രം തൈരിൽ ഒരു ടേബിൾസ്പൂൺ ഉലുവ പൊടിയും 1 ടീസ്പൂൺ ത്രിഫല ചൂർണവും ചേർത്ത് രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെ, ഇത് പുരട്ടി ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ ഒരിക്കൽ/രണ്ട് തവണ ചെയ്യുക.

Read More: മുടി വളർച്ച കൂട്ടണോ; ഈ നാലു തെറ്റുകൾ ഒഴിവാക്കൂ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Easy ayurvedic tips for quick dandruff relief