ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കി ഈസ്റ്റർ എത്തുമ്പോൾ ഏറെ പ്രത്യാശയോടെ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ. ഈസ്റ്റർ വിഭവങ്ങൾ ഒരുക്കാനുള്ള തിരക്കിലാണ് വീട്ടമ്മമാരും. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന കിടിലൻ രുചിയുള്ള പാലാ സ്റ്റൈൽ ചിക്കൻകറി പരിചയപ്പെടുത്തുകയാണ് സീരിയൽ താരമായ സബീറ്റ ജോർജ്. പാലപ്പത്തിന് അടിപൊളി കോമ്പിനേഷനാണ് ഈ ചിക്കൻ കറി.

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സബീറ്റ ശ്രദ്ധ നേടിയത്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.

കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്തു വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി. മകൾ സാഷയാണ് ഇപ്പോൾ സബീറ്റയുടെ കൂട്ട്. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ സബീറ്റയുടെ മൂത്തമകൻ മാക്സ് വെൽ നാലു വർഷം മുൻപു മരിച്ചു. മകന്റെ ചരമവാർഷികത്തിൽ സബീറ്റ പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: നീയെന്നെ തനിച്ചാക്കിയിട്ട് നാലുവർഷം; മകന്റെ ഓർമകളിൽ സബീറ്റ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook