നല്ല ഉറക്കം ആരോഗ്യത്തിനും മനസ്സിനും നല്ലതാണ്. ഉറക്കവും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നേരത്തെ ഉണരുന്നത് മാനസിക ആരോഗ്യത്തെ വർധിപ്പിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

നേരത്തെ ഉണരുന്നവർക്ക് വിഷാദ രോഗം വരാനുള്ള സാധ്യത കുറവാണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സന്തോഷമുള്ളവരായിരിക്കുമെന്നും നാച്വർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഉള്ളതായി ദി ഗാർഡിയനിലെ റിപ്പോർട്ടിൽ പറയുന്നു.

പഠനത്തിൽ പങ്കെടുത്തവരോട് രാവിലെ ഉണരുന്നവരാണോ അതോ വൈകി ഉണരുന്നവരാണോ എന്നാണ് ചോദിച്ചത്. ഇതിൽനിന്നും ചില ജീനുകളെ ഉറക്കത്തിന്റെ രീതി ബാധിക്കുന്നതായി കണ്ടെത്തി. വൈകി ഉണരുന്നവരിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലുള്ളതായി തെളിഞ്ഞതായി പഠനത്തിന് നേതൃത്വം നൽകിയ മൈക്ക് വീഡൻ പറഞ്ഞു. ഇതു സംബന്ധിച്ച അന്തിമ നിഗമനത്തിലേക്ക് എത്താൻ വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook