/indian-express-malayalam/media/media_files/uploads/2023/08/Dulquer-Salmaan-3.jpg)
Dulquer Salmaan wearing Huemn Handcrafted Diversity Stream Shirt, See price
താരങ്ങളുടെ വാർഡ്രോബ് വിശേഷങ്ങൾ അറിയാനും പുത്തൻ ട്രെൻഡുകൾ പിൻതുടരാനും ഫാഷൻ പ്രേമികൾക്ക് എന്നും താൽപ്പര്യമാണ്. അതുകൊണ്ടുതന്നെ, താരങ്ങൾ ധരിക്കുന്ന ബ്രാൻഡഡ് വസ്ത്രങ്ങളുടെയും വാച്ചുകളുടെയുമൊക്കെ വിലയും വിവരങ്ങളും ഇന്റർനെറ്റിൽ അന്വേഷിക്കുന്നവരും ഏറെയാണ്.
യുവതാരങ്ങൾക്കിടയിൽ എപ്പോഴും ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൊണ്ടുവരുന്ന നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. ബ്രാൻഡഡ് വാച്ചുകൾ, ഡ്രസ്സുകൾ, കാറുകൾ എന്നിവയിലെല്ലാം ദുൽഖറിന് പ്രത്യേക താൽപ്പര്യമുണ്ട്. ദുൽഖർ ധരിച്ച ഒരു ഓവർസൈസ് ഷർട്ടിലാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ കണ്ണുടക്കുന്നത്. ഹ്യൂമൻ ബ്രാൻഡിന്റെ ഹാൻഡ് ക്രാഫ്റ്റഡ് ഡൈവേർസിറ്റി സ്ട്രീം ഷർട്ടാണ് ദുൽഖർ അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/08/Dulquer-Salmaan-ss.jpg)
കോട്ടൺ പോപ്ലിൻ ഫാബ്രിക്കിലുള്ള ഈ ഷർട്ടിൽ ഫെയ്സ് സ്ക്രീൻ പ്രിൻ്റുകളാണ് പ്രത്യേകത. 10,500 രൂപയാണ് ഈ ഷർട്ടിന്റെ വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.