/indian-express-malayalam/media/media_files/uploads/2022/07/Dulquer-Salman-Denim-Jacket.jpg)
ബ്രാൻഡഡ് വസ്ത്രങ്ങളോടും പുത്തൻ ടെക്നോളജിയോടുമെല്ലാം പ്രത്യേക താൽപ്പര്യമുള്ള താരമാണ് ദുൽഖർ. പൊതുപരിപാടികളിലും മറ്റും ദുൽഖർ അണിയുന്ന വസ്ത്രങ്ങൾ പലപ്പോഴും ഫാഷൻ പ്രേമികളെ ആകർഷിക്കാറുണ്ട്. ബുധനാഴ്ച ലുലുമാളിൽ സംഘടിപ്പിക്കപ്പെട്ട 'സീതാരാമ'ത്തിന്റെ പ്രമോഷന് ദുൽഖർ എത്തിയപ്പോഴും സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം. നീല ഷർട്ടിനു മുകളിൽ ദുൽഖർ അണിഞ്ഞ ഗ്രാഫിക് പ്രിന്റുള്ള ഡെനിം ജാക്കറ്റും ഏറെ ശ്രദ്ധ നേടി.
അമേരിക്കൻ ബ്രാൻഡായ അമിരിയുടെ എക്സ്ക്ലൂസീവ് കളക്ഷനിൽ നിന്നുള്ളതാണ് ഈ ജാക്കറ്റ്. ഈ ഗ്രാഫിക് പ്രിന്റ് ഡിസ്ട്രസ്ഡ് ഇഫക്ട് ഡെനിം ജാക്കറ്റിന്റെ വിലയറിയാമോ 2,733 ഡോളർ (ഏകദേശം 2,17,978 ഇന്ത്യൻ രൂപ) ആണ് ഈ ജാക്കറ്റിന്റെ വില.
/indian-express-malayalam/media/media_files/uploads/2022/07/Amiri-Graphic-Jacket.jpg)
ഹനു രാഘവപുടിയാണ് 'സീതാരാമ'ത്തിന്റെ സംവിധായകൻ. ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, രഷ്മിക മന്ദാന എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
1964-ലെ കാശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. ദുൽഖർ സൽമാനും മൃണാൾ താക്കൂറുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തിൽ രശ്മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, സുമന്ത്, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീതാ രാമത്തിനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.