scorecardresearch
Latest News

കുഞ്ഞിക്കയുടെ പിറന്നാൾ കേക്ക്; ചിത്രങ്ങൾ

ദുൽഖറിനായി സഹോദരിയും ഭാര്യയും ചേർന്നൊരുക്കിയ കേക്കിന്റെ ചിത്രങ്ങൾ

കുഞ്ഞിക്കയുടെ പിറന്നാൾ കേക്ക്; ചിത്രങ്ങൾ

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ദുൽഖർ സൽമാന്റെ 36-ാം ജന്മദിനമാണ് ഇന്ന്. സിനിമാപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം ദുൽഖറിന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ എങ്ങും താരത്തിനുള്ള ആശംസാസന്ദേശങ്ങളാണ്.

ഡിക്യുവിനായി സഹോദരി സുറുമിയും ഭാര്യ അമാലും ചേർന്നൊരുക്കിയ പിറന്നാൾ കേക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. വിന്റേജ് ലുക്കിലുള്ള ബട്ടർ ക്രീം കേക്കാണ് സുറുമിയും അമാലും ചേർന്ന് ഡിക്യുവിനായി ഓർഡർ ചെയ്തത്. കൊച്ചിയിലെ പ്രധാന കേക്ക് ആർട്ടിസ്റ്റുകളിൽ ഒരാളായ ഷസ്നീൻ അലിയാണ് ഈ കേക്ക് ഡിസൈൻ ചെയ്തത്.

മുൻപ് ദുൽഖറിന്റെ ഉമ്മ സുൽഫത്തിനു വേണ്ടിയും മകൾ മറിയത്തിനു വേണ്ടിയുമൊക്കെ പിറന്നാൾ കേക്ക് ഡിസൈൻ ചെയ്തതും ഷസ്നീൻ ആയിരുന്നു.

എന്തായാലും ദുൽഖറിന്റെ പിറന്നാൾ കേക്ക് ഇതിനകം തന്നെ ശ്രദ്ധ നേടികഴിഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Dulquer salmaan birthday cake see photos