scorecardresearch
Latest News

Oily/Dry Skincare Routine: വരണ്ട ചർമ്മമോ? എണ്ണമയമുള്ളതോ?; ചർമ്മപരിപാലനത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Oily/Dry Skincare Routine: വരണ്ട ചർമ്മക്കാരും എണ്ണമയമുള്ള ചർമ്മമുള്ളവരും ഉപയോഗിക്കേണ്ട ക്ലെൻസർ, ടോണർ, സെറം, മോയ്സ്ചറൈസർ, സൺസ്ക്രീൻ എന്നിവ ഏതൊക്കെയെന്നറിയാം

Oily/Dry Skincare Routine: വരണ്ട ചർമ്മമോ? എണ്ണമയമുള്ളതോ?; ചർമ്മപരിപാലനത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Oily/Dry Skincare Routine: ഓരോ മനുഷ്യരുടെയും ചർമ്മവും ചർമ്മത്തിന്റെ സ്വഭാവവും സ്കിൻ ടോണുമെല്ലാം വ്യത്യസ്തമായിരിക്കും. ചർമ്മത്തിന്റെ പ്രകൃതം അനുസരിച്ച് വരണ്ട ചർമ്മം, സെൻസിറ്റീവ് ചർമ്മം, എണ്ണമയമുള്ള ചർമ്മം എന്നിങ്ങനെ പലതായി തിരിച്ചിട്ടുണ്ട്. നിങ്ങളുടെ ചർമ്മം ഏത് തരത്തിലുള്ളതാണെന്ന് മനസ്സിലാക്കി വേണം സ്കിൻ കെയർ പ്രൊഡക്റ്റുകൾ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷമാണ് വരിക.

വരണ്ട ചർമ്മക്കാരും എണ്ണമയമുള്ള ചർമ്മമുള്ളവരും ഉപയോഗിക്കേണ്ട സ്കിൻ കെയർ പ്രൊഡക്റ്റുകൾ എങ്ങനെയുള്ളതാണെന്ന് നോക്കാം.

വരണ്ട ചർമ്മത്തിന്

ക്ലെൻസർ
ജെൽ അല്ലെങ്കിൽ ക്രീം ബെയ്സ്ഡായ ക്ലെൻസർ ആണ് വരണ്ടചർമ്മക്കാർക്ക് ഇണങ്ങുക.

ടോണർ
വരണ്ട ചർമ്മമുള്ളവർക്ക് ഹൈഡ്രേറ്റിംഗ് സ്വഭാവമുള്ള ടോണർ ആണ് വേണ്ടത്. ചർമ്മത്തിന്റെ ജലാംശം നിലനിർത്താൻ ഇത്തരത്തിലുള്ള ടോണർ സഹായിക്കും.

സെറം
ഹൈലുറൂണിക് ആസിഡ് അടങ്ങിയ സെറമാണ് വരണ്ട ചർമ്മക്കാർക്ക് ഉത്തമം. ചർമ്മം ആരോഗ്യമുള്ളതും ജലാംശം ഉള്ളതും തിളക്കമുള്ളതുമായി കാണുന്നതിന് ഒരു നിശ്ചിത അളവിൽ ജലാംശം ആവശ്യമാണ്. ജലാംശത്തിന്റെ അപര്യാപ്തത ഹൈലുറൂണിക് ആസിഡ് അടങ്ങിയ സെറം നികത്തും.

മോയ്സ്ചറൈസർ
ക്രീം ബെയ്സ്ഡ് മോയ്സ്ചറൈസറുകൾ ഉപയോഗിക്കാം.

സൺസ്ക്രീൻ
ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഹൈഡ്രേറ്റിംഗ് സ്വഭാവമുള്ള സൺസ്ക്രീനുകൾ ആണ് വരണ്ട ചർമ്മക്കാർക്ക് ഉത്തമം.

എണ്ണമയമുള്ള ചർമ്മത്തിന്

ക്ലെൻസർ
ഫോം ബെയ്സ്ഡായ ക്ലെൻസറുകളാണ് എണ്ണമയമുള്ള ചർമ്മത്തിന് വേണ്ടത്.

ടോണർ
നിയാസിനമൈഡ് (Niacinamide)ടോണറോ ഗ്രീൻ ടീ ടോണറോ ഉപയോഗിക്കാം.

സെറം
നിയാസിനമൈഡ് (Niacinamide) അല്ലെങ്കിൽ സാലിസിലിക് (Salicylic Serum) അടങ്ങിയ സെറം

മോയ്സ്ചറൈസർ
എണ്ണമയമുള്ള ചർമ്മക്കാർ ജെൽ ബെയ്സ്ഡ് മോയ്സ്ചറൈസർ ആണ് ഉപയോഗിക്കേണ്ടത്.

സൺസ്ക്രീൻ
ലെറ്റ് വെയ്റ്റ് ജെൽ സൺസ്ക്രീനുകൾ എണ്ണമയമുള്ള ചർമ്മത്തിന് ഇണങ്ങും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Dry vs oily skincare routine and products