scorecardresearch
Latest News

തിളങ്ങുന്ന ചർമ്മത്തിന് രുചികരമായ സമ്മർ ബ്ലഷ് സ്മൂത്തി കുടിക്കാം

ചർമ്മം തിളങ്ങാൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു

Summer drink, Food, Drink recipe
പ്രതീകാത്മക ചിത്രം

പ്രധാന ആഹാരങ്ങൾക്കിടയിൽ വിശപ്പ് തോന്നുന്നത് സാധാരണമാണ്. ആ ഇടവേളകളിൽ പഴങ്ങൾ കഴിക്കുന്നവരുമുണ്ട്. ചിലപ്പോൾ ഭക്ഷണത്തിലും ഇവ ഉൾപ്പെടുത്താറുണ്ട്. അവ രുചികരം മാത്രമല്ല, ആരോഗ്യകരവുമാണ്. എന്നാൽ, എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് സ്മൂത്തി കുടിക്കുന്നത് തിളങ്ങുന്ന ചർമ്മം നൽകുമെന്ന് നിങ്ങൾക്കറിയാമോ?

“പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് സ്മൂത്തികൾ,” ഡയറ്റീഷ്യൻ കിരൺ കുക്രേജയുടെ അഭിപ്രായപ്പെടുന്നു. ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം നൽകുന്ന ‘സമ്മർ ബ്ലഷ് സ്മൂത്തി’ യുടെ പാചകക്കുറിപ്പും വിദഗ്ധ പങ്കുവെയ്ക്കുന്നു.

സ്മൂത്തി ഉണ്ടാക്കുന്ന രീതി

  • ഒരു ​​ബൗൾ തണ്ണിമത്തൻ, ഒരു കപ്പ് മാതളനാരങ്ങ, ഒരു ബീറ്റ്റൂട്ടിന്റെ പാതി അരിഞ്ഞത്, പകുതി നാരങ്ങ നീര് എന്നിവ എടുക്കുക.
  • എല്ലാ ചേരുവകളും ഒന്നിച്ച് അടിച്ചെടുക്കുക.
  • രാവിലെ ഈ സ്മൂത്തി കുടിക്കൂ.

ഈ സ്മൂത്തിയിൽ “കരോട്ടിനോയിഡുകൾ, ലൈക്കോപീൻ, കുക്കുർബിറ്റാസിൻ ഇ, റൂട്ടിൻ, എപ്പികാടെച്ചിൻ, ആന്തോസയാനിൻസ്, പ്യൂനിസിക് ആസിഡ്, എലാജിറ്റാനിൻസ്, ആൽക്കലോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ” ഉണ്ടെന്ന് കിരൺ പറഞ്ഞു.

“ഈ ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ചർമ്മത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്തുകൊണ്ട് സ്വാഭാവികവും തിളക്കമുള്ളതുമായ ചർമ്മത്തിന്റെ നിറം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു,” ഈ സ്മൂത്തി ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്നതെങ്ങനെയെന്ന് കിരൺ പറയുന്നു.

നിങ്ങളുടെ ഭാരം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും! “നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭക്ഷണത്തിന് പകരമായി ഈ സ്മൂത്തി കുടിക്കാം,” ഡയറ്റീഷ്യൻ സൂചിപ്പിക്കുന്നു.

“ഇത് നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്നതിനെക്കുറിച്ചാണ് അറിയേണ്ടതെങ്കിൽ, തണ്ണിമത്തൻ, മാതളനാരകം, ബീറ്റ്റൂട്ട്, നാരങ്ങ നീര് എന്നിവയുടെ സ്മൂത്തി മിക്ക ആളുകൾക്കും ഒരു പരിധിവരെ പ്രയോജനം നൽകുന്നതായിരിക്കും,” ഫംഗ്ഷണൽ ന്യൂട്രീഷനിസ്റ്റ്റ്റും ഐത്രൈവ് സിഇഒയും സ്ഥാപകയുമായ മുഗ്ധ പ്രധാൻ, പറയുന്നു.

പായ്ക്ക് ചെയ്ത പഞ്ചസാര പാനീയങ്ങൾക്കും സോഡകൾക്കും പകരം ഇവ കുടിക്കുന്നത് ആരോഗ്യകരമാണ്. ഈ പഴങ്ങളിൽ പോളിഫെനോൾസ്, ഫൈറ്റോ ന്യൂട്രിയന്റുകൾ, പോലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കീടനാശിനികളും മറ്റ് ദോഷകരമായ കാർഷിക രാസവസ്തുക്കളും ഒഴിവാക്കി പഴങ്ങളുടെ ജൈവ ഇനങ്ങൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

എന്നിരുന്നാലും, ആനുകൂല്യങ്ങൾ വളരെ കുറവായിരിക്കുമെന്നും മുഗ്ധ പറയുന്നു. “കൊളാജൻ, അവശ്യ അമിനോ ആസിഡുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയുടെ മെച്ചപ്പെടുത്തലുകൾ ചർമ്മത്തിന് ശരിക്കും ആവശ്യമാണ്. ഗ്ലൂറ്റൻ, ഡയറി, ഉയർന്ന ഒമേഗ -6 അടങ്ങിയ ശുദ്ധീകരിച്ച വിത്ത് എണ്ണകൾ എന്നിവ പോലുള്ള കോശജ്വലന ഭക്ഷണങ്ങൾ ഒഴിവാക്കുക. തങ്ങളുടെ അവകാശവാദങ്ങളെ പിന്താങ്ങാൻ ‘ഡിടോക്സ്’ ജ്യൂസും സാലഡും
വിൽപനയ്ക്ക് എത്താറുണ്ട്. അവ ദോഷകരമല്ലെങ്കിലും ചർമ്മത്തെയും ആരോഗ്യത്തെയും ഒറ്റരാത്രികൊണ്ട് മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കരുത്, ”മുഗ്ധ പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Drink this delicious summer blush smoothie for glowing skin

Best of Express