കൊച്ചി: കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ് ഗനി ഈ വര്‍ഷത്തെ ലുലു ബ്യൂട്ടി ക്വീന്‍. ലുലു മാള്‍ ആട്രിയത്തില്‍ നടന്ന ആവേശഭരിതമായ ഫൈനലില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് കൊച്ചി സ്വദേശിയായ സേബ സൗന്ദര്യ കിരീടം ചൂടിയത്. സിനിമാ താരം പ്രയാഗാ മാര്‍ട്ടിന്‍ സേബയെ കിരീടമണിയിച്ചു. ബന്‍ജാരാസ് സ്പോണ്‍സര്‍ ചെയ്യുന്ന 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും ലുലു ഹാപ്പിനസ് പ്രത്യേക സമ്മാനവും ലുലു ബ്യൂട്ടി ക്വീന് പ്രയാഗ മാര്‍ട്ടിന്‍ സമ്മാനിച്ചു.

തൃശൂരില്‍ നിന്നുള്ള ജിയ ഫസ്റ്റ് റണ്ണറപ്പായും ടിമി സൂസന്‍ തോമസ് സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ്സിസ് ഇന്ത്യ സൗത്ത് ലക്ഷ്മി അതുല്‍, നടന്‍ വിഷ്ണു വിനയ്, ആനി ലിപു എന്നിവരടങ്ങിയ ജഡ്ജിംഗ് പാനല്‍ നല്‍കിയ പോയിന്റുകളും ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലഭിച്ച പോയിന്റുകളും പരിഗണിച്ചാണ് വിജയികളെ നിശ്ചയിച്ചത്.

കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ മേക്കോവര്‍ സെഷനിലും ഫോട്ടോ സെഷനിലും തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷി ആര്‍, മീനാക്ഷി സുധീര്‍, ശ്രുതി ഭദ്രന്‍, സിന്‍ഡ പേഴ്‌സി, അഞ്ജലി, അഞ്ജന സുരേഷ്, അജ്‌നബി, വിദ്യ വിജയകുമാര്‍ എന്നിവരാണ് ഫൈനല്‍ വേദിയില്‍ മാറ്റുരച്ചത്. ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലുവിന്റെ നേതൃത്വത്തില്‍ നടന്ന ഹെയര്‍ ആന്റ് ബ്യൂട്ടി ട്രെന്‍ഡ്സ് ഫാഷന്‍ ഷോ ഫൈനല്‍ മത്സരവേദിയില്‍ അരങ്ങേറി.

സമ്മാദാന ചടങ്ങില്‍ ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു റീട്ടെയ്ല്‍ ബയിംഗ് ഹെഡ് ദാസ് ദാമോദരന്‍, സീനിയര്‍ ബയര്‍ സി എ റഫീക്ക്, ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലു, മേക്കപ് ആര്‍ടിസ്റ്റ് ലക്ഷ്മി മേനോന്‍ എന്നിവരും സംബന്ധിച്ചു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിക്കുന്ന രണ്ടാമത് ലുലു ബ്യൂട്ടി ഫെസ്റ്റ് ഡിസംബര്‍ മൂന്നു വരെ തുടരും,. പ്രമുഖ ബ്രാന്‍ഡുകളുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഈ ദിവസങ്ങളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ