scorecardresearch

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ നിര്‍ജലീകരണം, കാലുകളിലെ പേശികളില്‍ വലിവ്, ക്ഷീണം തുടങ്ങി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം

ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ നിര്‍ജലീകരണം, കാലുകളിലെ പേശികളില്‍ വലിവ്, ക്ഷീണം തുടങ്ങി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം

author-image
Lifestyle Desk
New Update
heart disease, ie malayalam

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുത്. പ്രത്യേകിച്ച് നിങ്ങള്‍ യാത്ര ചെയ്യുന്ന സമയത്താണെങ്കില്‍. യാത്ര ചെയ്യുന്ന സമയത്ത് വരുന്ന ഇത്തരം ഹൃദ്രോഗ ലക്ഷണങ്ങള്‍ മരണത്തിലേക്ക് നയിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Advertisment

സ്‌പെയിനിലെ അക്യൂട്ട് കാര്‍ഡിയോവാസ്‌കുലര്‍ കെയറില്‍ അവതരിപ്പിച്ച പഠനപ്രകാരം യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ ഒരാള്‍ക്ക് കൃത്യമായ ചികിത്സ നല്‍കുകയാണെങ്കില്‍ ദീര്‍ഘനാളത്തേയ്ക്ക് ഇത് ഫലം ചെയ്യും.

'യാത്ര ചെയ്യുന്നതിനിടെ ഹൃദ്രോഗ ലക്ഷണങ്ങളായ നെഞ്ച് വേദന, തൊണ്ട വേദന, കഴുത്തിലെ പുറകിലോ വേദന, വയറു വേദന, തോളുകളില്‍ വേദന എന്നിവ 15 മിനുട്ടില്‍ കൂടുതല്‍ അനുഭവപ്പെടുകയാണെങ്കില്‍ മടി വിചാരിക്കാതെ ആംബുലന്‍സ് വിളിക്കേണം,' പഠനത്തില്‍ പറയുന്നു.

ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ നിര്‍ജലീകരണം, കാലുകളിലെ പേശികളില്‍ വലിവ്, ക്ഷീണം തുടങ്ങി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം.

Advertisment

1999നും 2015നും ഇടയ്ക്കുള്ള കാലയളവില്‍ ഹൃദയാഘാതം വന്ന് ഉടന്‍ ചികിത്സ ലഭിച്ച 2,564 രോഗികളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 192 രോഗികള്‍ ഹൃദയാഘാതം വരുന്ന സമയത്ത് യാത്ര ചെയ്യുകയായിരുന്നു.

ദീര്‍ഘയാത്രയ്ക്കിടയിലാണ് ഹൃദയാഘാതം വന്നതെങ്കില്‍ പ്രാഥമിക ചികിത്സ നല്‍കി അപകടനില തരണം ചെയ്താലും വീട്ടിലെത്തിയ ശേഷം ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തണം. മറ്റൊരു ഹൃദയാഘാതത്തിനുള്ള സാധ്യത ഇത് കുറയ്ക്കും. കൃത്യമായി മരുന്നുകള്‍ കഴിക്കുകയും ജീവിത ശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതും വളരെ പ്രധാനമാണ്.

Heart Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: