മുടിയുടെ സംരക്ഷണം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. മുടിയുടെ സംരക്ഷണത്തിനായി വീട്ടിൽതന്നെ നല്ല ഹെയർ മാസ്ക് ഉണ്ടാകാമെങ്കിൽ എന്തിനാണ് പുറത്തു പോകുന്നത്? നമ്മുടെ അടുക്കളിലെ ചെരുവകൾ ഉപയോഗിച്ച് തന്നെ ഫലപ്രദമായ മാസ്ക്കുകൾ വീട്ടിൽ തയാറാക്കാം. ഓരോരുത്തരുടെയും മുടികൾ പ്രത്യേക തരത്തിലുള്ളതാണ്. അതുകൊണ്ട് അവയുടെ ചെരുവകളിലും വ്യത്യാസം ഉണ്ടാകാം.
“ഹെയർ മാസ്‌കുകൾ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാം. അവ നല്ല ഫലം തരുകയും ചെയ്യും. എന്നിരുന്നാലും, മാസ്ക് തയ്യാറാക്കുന്നതിന് മുൻപ് മുടിയുടെ തരം തിരിച്ചറിയുകയും അവയ്ക്ക് അനുയോജ്യമായ ചേരുവകൾ കൃത്യമായി ഉപയോഗിക്കുകയും വേണം,” സൗന്ദര്യശാസ്ത്ര ഫിസിഷ്യനും കോസ്മെറ്റോളജിസ്റ്റുമായ ഡോ.ക്ഷിതിജിയ റാവു പറഞ്ഞു.
രണ്ടുതരത്തിലുള്ള മുടികളും അവയ്ക്ക് യോജിക്കുന്ന ചേരുവകളും ഡോ.ക്ഷിതിജിയ നിർദേശിക്കുന്നു.
വരണ്ടതും കേടുവന്ന മുടിക്കും: അവോക്കാഡോ, വാഴപ്പഴം, ഒലിവ് ഓയിൽ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ ചേരുവകൾ ഉപയോഗിക്കുക.
വഴുവഴുപ്പുള്ള മുടിക്ക്: മുട്ടയുടെ വെള്ള, ഗ്രീൻ ടീ, നാരങ്ങ എന്നിവയുടെ കോമ്പിനേഷൻ ഉപയോഗിക്കുക.
“സാമഗ്രികൾ മിനുസമാർന്ന പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം മുടിയിൽ പുരട്ടുക,” ഡോ.ക്ഷിതിജിയ പറയുന്നു.
പലരും വീട്ടിലുണ്ടാക്കുന്ന ഹെയർ മാസ്‌കുകളിൽ തേൻ, കറുവപ്പട്ട, ആപ്പിൾ സിഡെർ വിനെഗർ എന്നിവയും ചേർക്കുന്നു. “ഒരു മൾട്ടി-ഇൻഗ്രെഡന്റ് ഹെയർ മാസ്‌ക് നിർമ്മിക്കുമ്പോൾ തേൻ ഒരു ബൈൻഡറായി പ്രവർത്തിക്കുന്നു. മുടിക്ക് തിളക്കം നൽകാനും ഇത് സഹായകമാണ്. തേനിന് എമോലിയന്റ്, ഹ്യുമെക്റ്റന്റ് ഗുണങ്ങളുണ്ട്, ഇത് മുടിയുടെ മികച്ച മോയ്സ്ചറൈസറായി മാറുന്നു,” ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. ആന്റി-മൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ കറുവാപ്പട്ടയും ഗരിമ ശുപാർശ ചെയ്തു.
ഓട്‌സ് നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യുന്ന ഒരു ഘടകമാണ്. “ഓട്ട്‌മീൽ മുടിക്ക് എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് അറിയപ്പെടുന്നു. നിർജീവമായ ഇഴകൾക്ക് പോലും പ്രോട്ടീൻ സമ്പുഷ്ടമായ ഓട്‌സ് ഉപയോഗിക്കുന്നതോടെ ഊർജം ലഭിക്കുന്നു. ഓട്‌സ് മീലിലെ ബയോട്ടിൻ മുടിക്ക് തിളക്കം നൽകുന്നു, ” ഗരിമ വിശദീകരിച്ചു.
ആപ്പിൾ സിഡെർ വിനഗർ, മുടിയുടെ മുകളിലെ പാളിയെ മിനുസപ്പെടുത്തുന്നു. “ചുരുണ്ട മുടിക്ക് ഉയർന്ന പിഎച്ച് ലെവൽ ഉണ്ടാകും. ഇത് ആപ്പിൾ സിഡെർ വിനഗറിലെ അസറ്റിക് ആസിഡ് ഇത് കുറക്കുന്നു. കൂടാതെ, വിനാഗറിന്റെ ആന്റിമൈക്രോബയൽ പ്രവർത്തനം തലയോട്ടിയിലെ ഫംഗസ് വളർച്ച കുറയ്ക്കുന്നു, ”അവർ കൂട്ടിച്ചേർത്തു.
എണ്ണമയമുള്ള മുടിയുള്ളവർ കറ്റാർ വാഴ തിരഞ്ഞെടുക്കുക, വരണ്ട മുടിയുള്ളവർ ഒലിവ് ഓയിൽ ഉപയോഗിക്കണം. “കറ്റാർ വാഴയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. വഴുവഴുപ്പുള്ള മുടിയുള്ളവർക്ക് ഈ ചേരുവയിൽ നിന്ന് ശരിക്കും പ്രയോജനം ലഭിക്കും,” ഗരിമ പറഞ്ഞു.
“ ഒലിവ് ഓയിലിൽ സ്ക്വാലീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ ഇ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, ”ഗരിമ പറഞ്ഞു.