scorecardresearch

ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിന്റെ പാടുകൾ മായ്ക്കുമോ?

ഏത്തപ്പഴം കഴിക്കുന്നത് ചർമ്മസംരക്ഷണത്തിൽ പ്രധാനമാണ്. എന്നാൽ അതിന്റെ തൊലിയും പ്രയോജനകരമാണോ?

ഏത്തപ്പഴം കഴിക്കുന്നത് ചർമ്മസംരക്ഷണത്തിൽ പ്രധാനമാണ്. എന്നാൽ അതിന്റെ തൊലിയും പ്രയോജനകരമാണോ?

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
banana peel benefits, banana peel for skincare, banana peel acen scars

പ്രതീകാത്മക ചിത്രം

മുഖത്തെ ഇരുണ്ട പാടുകളും മുഖക്കുരുവിന്റെ പാടുകളും നീക്കം ചെയ്യാൻ ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത് പുരട്ടിയാൽ മതി എന്നത് സാധാരണയായി ഒട്ടുമിക്ക ആളുകളും വിശ്വസിക്കുന്ന ഒരു ചർമ്മസംരക്ഷണ പ്രതിവിധിയാണ്. കാലങ്ങളായി കേൾക്കുന്നത് ആയതിനാൽ ഇതിനെ സത്യവും ആരും അന്വേഷിക്കാറില്ല. “ഏത്തപ്പഴത്തിന്റെ തൊലി ദിവസവും മുഖത്ത് പുരട്ടുന്നത് ഇരുണ്ട പാടുകൾ ഇല്ലാതാക്കുകയും മുഖക്കുരുവിന്റെ പാടുകൾ, എണ്ണമയമുള്ള ചർമ്മം എന്നിവ ഇല്ലാതാക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു,” ഫിറ്റ് ഫിസിക്ക് ഇൻസ്റ്റാഗ്രാം പേജിലെ പോസ്റ്റിൽ പറയുന്നു.

Advertisment

പോസ്റ്റിൽ താഴെ നിരവധി ആളുകൾ ഇത് യഥാർഥത്തിൽ പ്രയോജനം നൽകുമോ എന്ന് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നടി ഭാഗ്യശ്രീ പോലും ഇതുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കിട്ടിരുന്നു.

കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന സിലിക്ക അടങ്ങിയ ഏത്തപ്പഴം ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുമെന്ന് അതിൽ പറയുന്നു. ഇവയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഫിനോളിക്സും ഇതിന് ഉണ്ട്.

Advertisment

കാലങ്ങളായി പ്രചരിക്കുന്നു എന്നതിൽനിന്നു ഇവ സത്യമാണോ എന്നറിയാൻ ഞങ്ങൾ വിദഗ്ധരുടെ അഭിപ്രായം തേടി. ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച്, ആന്റിഓക്‌സിഡന്റുകളാലും നാരുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമായ ഏത്തപ്പഴം ചർമ്മത്തിന് തിളക്കം നൽകുകയും ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇത് ഒരു മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചർമ്മത്തെ ഈർപ്പമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പഴം പോലെ തന്നെ തൊലിയ്ക്കും വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ടെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

വിദഗ്ധർ പറയുന്നതെന്ത്?

"ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത് പുരട്ടുന്നത് ചർമ്മം തിളങ്ങാൻ സഹായിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല," ജിവിഷ ക്ലിനിക്കിലെ കോസ്‌മെറ്റിക് ഡെർമറ്റോളജിസ്റ്റായ ഡോ. ആകൃതി ഗുപ്ത പറയുന്നു.

“ഏത്തപ്പഴത്തിൽ സൂര്യാഘാതം, മലിനീകരണം, പുക എന്നിവ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഇത് ചുളിവുകൾ, ചർമ്മം തൂങ്ങുക എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളോട് പോരാടുമ്പോൾ ഇത് സഹായകരമാണ്, ഇവ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. ഇതിനാൽ ഏത്തപ്പഴം ഒരു പ്രധാന ചർമ്മസംരക്ഷണ ഘടകമാണ്. എന്നാൽ വാഴപ്പഴം എത്ര പഴുത്തതായാലും അവയുടെ തൊലി നിങ്ങൾക്ക് പ്രയോജനം നൽകണമെന്നില്ല," ഡോ. ആകൃതി പറയുന്നു.

ഏത്തപ്പഴത്തിന്റെ തൊലിയിൽ ആന്റിഓക്‌സിഡന്റായ ടാനിൻ അടങ്ങിയിട്ടുണ്ടെന്ന് കോസ്‌മെറ്റിക് ഡെർമറ്റോളജിസ്റ്റും സ്‌കിൻഫിനിറ്റി ഐസ്‌തറ്റിക് സ്‌കിൻ ആൻഡ് ലേസർ ക്ലിനിക്കിന്റെ സ്ഥാപകയുമായ ഡോ. ജയ്ശ്രീ ശരദ് പറയുന്നു. "ഇത് ചർമ്മത്തെ താൽക്കാലികമായി തിളക്കമുള്ളതാക്കുന്നുണ്ടെങ്കിലും, മുഖക്കുരു പാടുകൾ കുറയ്ക്കാൻ കഴിയില്ല," വിദഗ്ധ പറയുന്നു.

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: