ആരോഗ്യകരമായ ഹാക്കുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫ്ലാക്സ് സീഡിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. ഇന്ത്യൻ വെജ് ഡയറ്റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ രാത്രിയിൽ ഫ്ലാക്സ് സീഡ് ടീ കുടിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുന്നതായി പറയുന്നു.
എങ്ങനെയാണ് ഇത് ഉണ്ടാകുന്നതെന്ന് അറിയണോ?
“വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് രാത്രി ഈ ടീ ചൂടോടെ കുടിക്കുക,” പോസ്റ്റിൽ പറയുന്നു.ശരീരഭാരം നിയന്ത്രിക്കാനും പിസിഒഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി ഡിസോർഡർ, തിളങ്ങുന്ന ചർമ്മം, മുടി കൊഴിച്ചിൽ തടയുകയും സിൽക്കിയും മിനുസമാർന്നതുമാക്കാനും ഇവ സഹായിക്കുന്നു.
എങ്ങനെ ഉണ്ടാക്കാം?
ഒരു കപ്പ് വെള്ളം തിളപ്പിക്കുക.
തിളച്ച വെള്ളത്തിൽ ഫ്ലാക്സ് സീഡുകൾ ചേർക്കുക. അതിനുശേഷം അത് ടീ ആയി കുടിക്കുക
എന്നാൽ ഈ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ?
ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന വെജിറ്റേറിയൻ ഒമേഗ-3 യുടെ മികച്ച ഉറവിടമാണ് ഫ്ലാക്സ് സീഡെന്ന് ഹോളിസ്റ്റിക് ഹെൽത്ത് കോച്ച് ദിഗ്വിജയ് സിംഗ് പറഞ്ഞു. ഒമേഗ 3 ഫാറ്റി ആസിഡുകളിൽ ഒന്നായ എൽഎ അഥവാ ആൽഫ-ലിനോലെനിക് ആസിഡ് ഇതിൽ ധാരാളമുണ്ട്.
അവ ചർമ്മത്തിന് നല്ലത്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. മികച്ച പ്രീബയോട്ടിക്, ഷുഗർ സ്പൈക്കുകൾ സന്തുലിതമാക്കുന്നു, തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു എന്നിങ്ങനെ നിരവധി ഗുണങ്ങളുണ്ട്, ദിഗ്വിജയ് പറഞ്ഞു.
എന്നിരുന്നാലും, ഫ്ലാക്സ് സീഡ് ചൂടാക്കരുതെന്ന് ദിഗ്വിജയ് പറയുന്നു. “അത് വിത്തുകൾ ചെറുതാകുന്നതിനും അവയുടെ പോഷകങ്ങളെ ഇല്ലാതാകുന്നതിനും കാണമാകുന്നു,” എന്ന് വിദഗ്ധ പറഞ്ഞു.ചൂട് അല്ലെങ്കിൽ ഉയർന്ന താപനിലയിൽ സമ്പർക്കം പുലർത്തുന്നത് ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നഷ്ടത്തിന് കാരണമാകുമെന്ന് നവി മുംബൈയിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. വർഷ ഗോറി പറഞ്ഞു.
ഫ്ലാക്സ് സീഡിനെ “ഫംഗ്ഷണൽ ഫുഡ്” എന്ന് വിളിച്ച ഡോ. വർഷ “ഫ്ളാക്സ് സീഡുകൾ വീക്കം കുറയ്ക്കാനും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതായും പറയുന്നു.
ഫ്ലാക്സ് സീഡുകൾ കഴിക്കേണ്ട വിധത്തിനെക്കുറിച്ച് ഡോ. വർഷ പറയുന്നു
- ഇത് ടോസ്റ്റ് ചെയ്യാം
- ഇത് നിങ്ങളുടെ ഭക്ഷണത്തിന് മുകളിൽ വിതറാം.
- കുക്കിയായി ഉണ്ടാക്കാം, ഗ്ലൂറ്റൻ ഫ്രീ ബ്രെഡ് ഉണ്ടാക്കാം, ഷേക്കുകളിൽ ചേർക്കുകയും ചെയ്യാം.
- വിത്ത് ദഹിപ്പിക്കുന്നത് എളുപ്പമാക്കാൻ പൊടിച്ചെടുത്തും ഉപയോഗിക്കാം.
എന്നിരുന്നാലും, ഫലപ്രദമായ ഫലങ്ങൾക്കായി ആരോഗ്യ ശീലങ്ങളിൽ മാറ്റം വരുത്താൻ വിദഗ്ധ നിർദ്ദേശിക്കുന്നു. “കൊഴുപ്പ് കുറയ്ക്കാൻ, കലോറി കമ്മിയിൽ തുടരുക, സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, ഹോർമോണുകൾ സന്തുലിതമാക്കുക, സമ്മർദ്ദം നിയന്ത്രിക്കുക,” ദിഗ്വിജയ് നിർദ്ദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.