scorecardresearch

കണ്ടീഷണർ ഉപയോഗിച്ചാൽ മുടി കൊഴിയുമോ?

കണ്ടീഷണർ ഉപയോഗിക്കുന്നവർ പൂർണ്ണമായും കഴുകിക്കളഞ്ഞുവെന്ന് ഉറപ്പാക്കുക

hair, hair loss, ie malayalam

ദിവസവും കണ്ടീഷണർ ഉപയോഗിക്കുന്നത് മുടി കൊഴിയുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. അത് ശരിയാണോ?. ഹെയർ കണ്ടീഷണർ മുടി കൊഴിച്ചിലിന് കാരണമാകില്ലെന്നാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ആഞ്ചൽ പന്ത് പറയുന്നത്.

”മുടിയുടെ നീളത്തിന്റെ മധ്യഭാ​ഗം മുതൽ താഴേക്കാണ് കണ്ടീഷണർ ഉപയോഗിക്കേണ്ടത്. മുടിവേരുകളിൽ കണ്ടീഷണർ ഉപയോഗിക്കേണ്ടതില്ല. കണ്ടീഷണർ പൂർണ്ണമായും കഴുകിക്കളഞ്ഞുവെന്ന് ഉറപ്പാക്കുക,” അവർ പറഞ്ഞു. മുടിയിൽ കണ്ടീഷണർ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.

  • മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കുന്നു
  • മുടിക്ക് തിളക്കവും മിനുസവും നൽകുന്നു
  • പ്രകൃതി ദത്തമായ ചില കണ്ടീഷണറുകള്‍ മുടിയുടെ വരള്‍ച്ച കുറയ്ക്കും
  • ഹീറ്റിങ് ഉപകരണങ്ങളിൽനിന്ന് മുടിയെ സംരക്ഷിക്കുന്നു

എണ്ണമയമുള്ള തലയോട്ടിയും നേർത്ത മുടിയുമുള്ളവർക്ക് കണ്ടീഷണർ ഒഴിവാക്കാം, കാരണം കണ്ടീഷണർ ഉപയോഗിക്കുമ്പോൾ മുടി കൂടുതൽ ഒതുങ്ങിയതായി കാണപ്പെടുമെന്ന് അവർ പറഞ്ഞു.

Read More: ഉള്ളി നീരും വിറ്റാമിൻ ഇ ഓയിലും മാത്രം മതി; കൊഴിച്ചിൽ മാറി മുടി തഴച്ചുവളരും

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Does conditioner cause hair fall