കെന്റുക്കി: ഈ ഡോക്ടറെ കുറിച്ച് അറിഞ്ഞാൽ നമ്മൾ പറയും ‘ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ ഡോക്ടറേ എന്ന് വിളിക്കേണ്ടതെന്ന്. താന്‍ പ്രസവ വേദന കൊണ്ട് പുളയുമ്പോഴും അത് വകവയ്ക്കാതെ മറ്റൊരു ഗര്‍ഭിണിയുടെ പ്രസവമെടുത്ത ഇവർ തന്നെയാണ് ശരിക്കും ‘മാലാഖ’. കെന്റുക്കി ആസ്ഥാനമായുള്ള വിമന്‍സ് കെയര്‍ ഓഫ് ദ ബ്ലൂ ഗ്രേസിലെ ഡോക്ടറായ ഡോ. അമന്ദ ഹെസാണ് ഈ ഡോക്ടര്‍ മാലാഖ.

ഞായറാഴ്ചയാണ് സംഭവമുണ്ടായത്. തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡോ.അമന്ദ. ഫ്രാങ്ക്ഫോര്‍ട്ട് റീജിയണല്‍ മെഡിക്കല്‍ സെന്ററിലായിരുന്നു ഹെസിനെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. ഈ സമയത്താണ് തൊട്ടടുത്ത മുറിയില്‍ ഹാലിഡേ ജോണ്‍സണ്‍ എന്ന യുവതിയേയും പ്രവേശിപ്പിച്ചത്. ഹാലിഡേയുടെ നാലാമത്തെ പ്രസവമായിരുന്നു അത്.

ഹാലിഡേയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സ്വന്തം വേദന വകവയ്ക്കാതെ റൂമിലെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ മനസിലായത്. പ്രസവത്തിനിടെ പൊക്കിള്‍കൊടി നവജാത ശിശുവിന്റെ കഴുത്തില്‍ ചുറ്റി പ്രശ്നമായിരിക്കുകയായിരുന്നു. ലേ യുടെ ഡോക്ടര്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയായിരുന്നു. ഡോ.ഹെസ് മടിച്ചു നില്‍ക്കാതെ ലേയുടെ പ്രസവം എളുപ്പമാക്കാനുള്ള നടപടി സ്വീകരിച്ചു. തന്നെ ചികിത്സിച്ച ഡോക്ടറും പ്രസവ വേദനയിലായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഹാലിഡേ പറഞ്ഞു. ഈ സമയത്ത് ഞങ്ങള്‍ ഞങ്ങളെക്കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ, ഒട്ടും പേടി കുടാതെയാണ് ഡോ. അമന്ദ തന്റെ പ്രസവമെടുത്തതെന്ന് ഹാലിഡേ കൂട്ടിച്ചേര്‍ത്തു.

ഹാലിഡേയുടെ പ്രസവമടുത്ത് മിനിറ്റുകള്‍ക്കുള്‍ക്ക് ശേഷം ഡോ. ഹെസ് ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. നോണ്‍ പ്രോഫിറ്റ് ഫിസിഷ്യന്‍ മോമ്സ് ഗ്രൂപ്പിന്റെ സ്ഥാപകയായ ഡോ.ഹാലാ സാബ്രയാണ് ഡോ.ഹെസയുടെ അവസരോചിതമായ ഇടപപെടലിനെപ്പറ്റി ഫേസ്ബുക്കില്‍ കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ