ആരോഗ്യകരമായ ചർമ്മത്തിന് പിന്തുടരേണ്ടതുണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. മേക്കപ്പ് ഉണ്ടെങ്കിൽ ഉറങ്ങുന്നതിനുമുമ്പ് നീക്കം ചെയ്യണം. ചർമ്മം വൃത്തിയായി സൂക്ഷിക്കുകയും സുഷിരങ്ങൾ കേടുകൂടാതെ സംരക്ഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ നിങ്ങൾക്ക് ആവശ്യമുള്ള ഫലം ലഭിക്കൂ.
പൊടിയും അന്തരീക്ഷ മലിനീകരണങ്ങളും മറ്റ് തരത്തിലുള്ള അഴുക്കുകളും ദിവസം മുഴുവൻ മുഖത്ത് അടിഞ്ഞുകൂടുന്നു. അതിനാൽ, എല്ലാ രാത്രിയും മുഖം വൃത്തിയാക്കി സമാധാനത്തോടെ ഉറങ്ങണം. കിടക്കുന്നതിനു മുൻപായി മുഖം കഴുകിയാൽ മാത്രം പോരാ. ഒരു ക്ലെൻസർ ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കണം.
ഉറങ്ങുന്നതിനു മുൻപായി ക്ലെൻസർ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുകയാണ് ഡോ. ജയ്ശ്രീ. ദിവസം മുഴുവൻ വീടിനുള്ളിലാണെങ്കിലും മുഖത്ത് അഴുക്ക് അടിഞ്ഞു കൂടും. ഇതുകൂടാതെ, ചർമ്മം കുറച്ച് എണ്ണ (ചില എണ്ണ ഗ്രന്ഥികളിൽ നിന്ന്) ഉത്പാദിപ്പിക്കുന്നു, അത് മുകളിൽ അടിഞ്ഞു കൂടുന്നു.
അടുക്കളയിൽ ജോലി ചെയ്യുമ്പോൾ, ചിലപ്പോൾ പുകയും കരിയും ചർമ്മത്തെ ബാധിക്കും. മുഖം ശ്രദ്ധാപൂർവം വൃത്തിയാക്കിയില്ലെങ്കിൽ വൈറ്റ്ഹെഡ്സ്, ബ്ലാക്ക്ഹെഡ്സ്, മിലിയ അല്ലെങ്കിൽ ഫോളികുലൈറ്റിസ് അല്ലെങ്കിൽ ചിലപ്പോൾ അലർജി വരെ ഉണ്ടായേക്കാം. അതിനാൽ, എത്ര ക്ഷീണിച്ചാലും മുഖം ക്ലെൻസിങ് ചെയ്യാൻ മറക്കരുതെന്ന് ഡോ. ജയ്ശ്രീ പറഞ്ഞു.