Latest News

വീടിനകത്തും സൺസ്ക്രീൻ ഉപയോഗിക്കേണ്ടതുണ്ടോ?

ഓരോ ചർമ്മക്കാരും ഉപയോഗിക്കേണ്ട സൺസ്ക്രീൻ ഏതാണെന്നും ഡോ.ജയശ്രീ വ്യക്തമാക്കിയിട്ടുണ്ട്

skin, beauty, ie malayalam

ശരീരത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നതിന് ഏറ്റവും നല്ല ഉറവിടമാണ് സൂര്യപ്രകാശം. പക്ഷേ, ഇതിൽ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളുണ്ട്, ഇത് നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ടാണ് സൺസ്ക്രീൻ ഉപതിവായി ഉപയോഗിക്കണമെന്ന് വിദഗ്‌ധർ ഉപദേശിക്കുന്നത്.

പൈലേറ്റ്സ് പരിശീലക യാസ്മിൻ കരാച്ചിവാല സൺസ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് ഡെർമറ്റോളജിസ്റ്റ് ഡോ.ജയശ്രീ ശരദ് മറുപടി നൽകുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൺസ്ക്രീൻ വീടിനുളളിൽ ഉപയോഗിക്കണോ?

നമ്മൾ വീടിനുള്ളിലാണെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കേണ്ടതുണ്ട്, കാരണം സെൽഫോണുകൾ, ടെലിവിഷൻ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകൾ മുതലായവയിൽനിന്നും പുറപ്പെടുന്ന ബ്ലൂ ലൈറ്റ് ചർമ്മത്തിന് വളരെ ദോഷം ചെയ്യുമെന്ന് ഡോ.ജയശ്രീ പറഞ്ഞു.

പുറത്താണെങ്കിൽ, നിങ്ങളുടെ സൺസ്ക്രീനിൽ SPF (സൂര്യപ്രകാശത്തിൽനിന്നും സംരക്ഷിക്കുന്ന ഘടകം) 30 അല്ലെങ്കിൽ 50 അടങ്ങിയിട്ടുണ്ടെങ്കിലും ഓരോ രണ്ട് മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും പ്രയോഗിക്കണമെന്ന് അവർ പറഞ്ഞു. SPF 30 നല്ലതാണെങ്കിലും, “ഹൈപ്പർപിഗ്മെന്റഡ് ചർമ്മത്തിന് 50+ SPF ഉപയോഗിക്കണമെന്നും അവർ നിർദേശിച്ചു.

ഓരോ ചർമ്മക്കാരും ഉപയോഗിക്കേണ്ട സൺസ്ക്രീൻ ഏതാണെന്നും ഡോ.ജയശ്രീ വ്യക്തമാക്കിയിട്ടുണ്ട്.

  • ഓയിലി സ്കിൻ- വെള്ളം അടിസ്ഥാനമാക്കിയുള്ള/മാറ്റ് സൺസ്ക്രീൻ
  • ഡ്രൈ സ്കിൻ- സീം അടിസ്ഥാനമാക്കിയുള്ള സൺസ്ക്രീൻ
  • നോർമൽ സ്കിൻ- ഏത് സൺസ്ക്രീനും ഉപയോഗിക്കാം
  • സെൻസിറ്റീവ് സ്കിൻ- ധാതു അധിഷ്ഠിത സൺസ്ക്രീൻ

Read More: കാലാവധി കഴിഞ്ഞ സൺസ്ക്രീനുകൾ ഉപയോഗിക്കാമോ?

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Do you need to wear sunscreen indoors

Next Story
ചർമ്മസംരക്ഷണത്തിന് വ്യായാമത്തിനു മുമ്പും ശേഷവും ചെയ്യേണ്ട കാര്യങ്ങൾweight loss, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com