scorecardresearch
Latest News

നിങ്ങൾക്ക് മുഖക്കുരു ഉണ്ടോ? ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മുഖക്കുരുവിനാൽ ബുദ്ധിമുട്ടുന്നവർ ഈ സിംപിൾ ദിനചര്യ പിന്തുടരുക

നിങ്ങൾക്ക് മുഖക്കുരു ഉണ്ടോ? ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

കൗമാരക്കാർക്കിടയിൽ മുഖക്കുരു ഒരു സാധാരണ പ്രശ്നമാണ്. മുഖക്കുരുവിന് കാരണമാകുന്ന ഒന്നിലധികം ഘടകങ്ങളുണ്ട്. മുഖം, കഴുത്ത്, പുറം, തോളുകൾ എന്നിവിടങ്ങളിൽ മുഖക്കുരു പ്രത്യക്ഷപ്പെടാം. മുഖക്കുരു വന്നു മാറിയാലും ചിലപ്പോൾ ചർമ്മത്തിൽ സ്ഥിരമായ പാടുകൾ അവശേഷിക്കും. ഇത് പലർക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയും ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും.

മുഖക്കുരുവിനാൽ ബുദ്ധിമുട്ടുന്നവർ ഡോ. ഗീതിക മിത്തൽ ഗുപ്തയുടെ എളുപ്പത്തിലുള്ള ദിനചര്യ പിന്തുടരുക. മുഖക്കുരു ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഡെർമറ്റോളജിസ്റ്റ് വിശദീകരിച്ചിട്ടുണ്ട്.

  1. വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് ദിവസവും രണ്ട് നേരം മുഖം കഴുകുക.
  2. ചർമ്മത്തിലെ മൃതകോശങ്ങളും അധിക സെബവും ഒഴിവാക്കാൻ, ആഴ്‌ചയിൽ രണ്ടുതവണ കെമിക്കൽ എക്സ്ഫോളിയന്റ് ഉപയോഗിക്കാം.
  3. ഓരോ തവണ മുഖം കഴുകിയശേഷം നന്നായി മോയ്സ്ച്യുറൈസ് ചെയ്താൽ നന്നായിരിക്കും. മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിന് ജെൽ അടിസ്ഥാനമാക്കിയുള്ള മോയ്സ്ച്യുറൈസർ ഉപയോഗിക്കുന്നതാണ് നല്ലത്.
  4. ചർമ്മസംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സൺസ്‌ക്രീൻ. ആവശ്യമായ അളവിൽ സൺസ്‌ക്രീൻ പുരട്ടുക, പ്രത്യേകിച്ച് പുറത്തുപോകുമ്പോൾ.

കുറഞ്ഞത് ഒരു മാസമെങ്കിലും ഈ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുക. മുഖക്കുരു കുറയുന്നത് കാണാൻ കഴിയുമെന്ന് ഡോ. ഗീതിക പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Do you have acne what you must do to avoid it