scorecardresearch

ഫേസ് മാസ്കുകൾ ശരിക്കും ഫലപ്രദമോ?

കരുവാളിപ്പ് അകറ്റി തിളക്കമാര്‍ന്ന ചർമ്മം നേടുവാനുളള ഏറ്റവും എളുപ്പമായ മാർഗമായാണ് ഫേസ് മാസ്കുകൾ ഉപയോഗിച്ചു വരുന്നത്‌

skincare, beauty, ie malayalam

പണ്ടു കാലംതൊട്ടേ എല്ലാവിധ ചർമ്മ രോഗങ്ങൾക്കുമുള്ളൊരു ഉത്തമ പരിഹാരവും ചർമ്മ സംരക്ഷണത്തിൽ യാതൊരു ദോഷവും നൽകാത്ത പ്രധാനപ്പെട്ട നാടൻ കൂട്ടുകളായ മൾട്ടാണി മിട്ടി, മഞ്ഞൾ ,ചന്ദനം, കടല എന്നിവ.ഇവയുടെ പരിഷ്കാര രൂപമാണ് ഫേസ്മാസ്ക്. പല തരത്തിൽ ലഭ്യമാവുന്ന ഇവ തിരക്കേറിയ ദിവസങ്ങളില്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റി മിനുസമുള്ള ചർമ്മം ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമായ മാർഗമായി ഉപയോഗിക്കാവുന്നതാണ്. പ്രത്യേക സവിശേഷതകളും ഗുണങ്ങളും കൊണ്ടുതന്നെ, ഫേസ് മാസ്കുകൾ ചർമ്മ സംരക്ഷത്തിനുള്ള അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

എന്നാൽ,മഡ് മാസ്ക്, ക്ലേ മാസ്ക്, ഷീറ്റ് മാസ്ക് എന്നീ നിരവധി ഫേസ് മാസ്കുകൾ ഇന്ന് വിപണിയിൽ ധാരാളമായി ലഭ്യമാകുന്ന സാഹചര്യത്തിൽ ഇക്കൂട്ടത്തിൽ ഏറ്റവും നല്ല മാസ്ക് എങ്ങനെയാണ് തിരഞ്ഞെടുക്കുക? ഇത്തരം മാസ്കുകൾ ഫലപ്രദമാണോ ? എന്നിങ്ങനെ അനവധി ചോദ്യങ്ങളാണ് മുന്നിലുള്ളത്.

“മാസ്കുകളുടെ തരവും അവയിലുപയോഗിക്കുന്ന ചേരുവകളുമനുസരിച്ചാവും അതിന്റെ ഫലം ലഭിക്കുക”, ചര്‍മ്മ രോഗവിദഗ്ധയായ ഡോ മാനസി ശിരോലികർ പറഞ്ഞു. “ഉദാഹരണത്തിന്, നാരങ്ങാ നീര് അടങ്ങിയ ഫേസ് മാസ്ക് ഉപയോഗിച്ച ഭാഗം സൂര്യ പ്രകാശം കൊണ്ടാൽ അവിടെ ഫയ്‌റ്റോ ഫോട്ടോഡെർമറ്റിറ്റിസ് (പൊള്ളൽ) എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം.”

ചാർക്കോൾ പോലുള്ളവ അടങ്ങിയ ചില മാസ്കുകൾ ഫലപ്രദമാണെന്നു പറയുന്നതിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ഷീറ്റ് മാസ്‌ക്കുകൾ പോലുള്ളവ ചർമ്മത്തിലുള്ള ഈർപ്പത്തിന്റെ അളവ് പരിഹരിക്കാതെ അവയെ താൽക്കാലികമായി പരിഹരിക്കുക മാത്രമാണ് ചെയ്യുന്നത്.ഒരുപാട് പ്രാവിശ്യത്തെ ഉപയോഗം കൊണ്ടു മാത്രമെ ഫലം അറിയാനാകുകയുളളൂ എന്നും ഡോക്ടര്‍ പറയുന്നു.

എങ്ങനെയാണ് ഒരു ഫേസ് മാസ്കിൽ നിന്നും പരമാവധി ഗുണം ലഭിക്കുക?

നിങ്ങള്‍ ഉപയോഗിക്കുന്ന ഉത്പന്നത്തില്‍ നിന്നും മുഴുവന്‍ ഫലവും ലഭിക്കണമെങ്കില്‍ അതു കാലങ്ങളില്‍ പുരട്ടുന്നതായിരിക്കും നല്ലത്. ഇതുവഴി രാവിലെ ഈർപ്പമുളള ചര്‍മ്മം ലഭിക്കുന്നു.അതേസമയം, ചർമ്മത്തിലെ പ്രശ്നങ്ങൾക്ക് മുൻഗണന കൊടുത്തുള്ള മാസ്‌ക്കുകളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ (ഉദാ: മിനുസമില്ലാത്ത ചർമ്മം) എ എച് എ , ബി എച് എ പോലുള്ളവയടങ്ങിയ എക്സ്ഫോലിയേറ്റ് മാസ്കുകൾ രാത്രി ധരിച്ചുകൊണ്ട് ഉറങ്ങുന്നതുവഴി പുതിയ ചർമ്മ കോശങ്ങൾ ഉണ്ടാവുകയും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് മിനുസമുള്ള ചർമ്മങ്ങൾ നൽകുന്നു”. അവർ അഭിപ്രായപ്പെട്ടു.

ഏതു തരം ഫേസ് മാസ്കാണ് മുഖക്കുരുവും എണ്ണമയവുമുള്ള ചർമ്മത്തിനും നല്ലത്?

മഡ് , ക്ലേ (കളിമണ്ണ്) മാസ്‌ക്കുകൾ ചർമ്മ സുഷിരങ്ങളിൽ അടിഞ്ഞുകൂടി മുഖക്കുരു ഉണ്ടാക്കുന്ന അമിതമായ എണ്ണയുടെ അളവ്, സെബം എന്നിവ നീക്കം ചെയ്ത് അതുവഴി ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു.

മറ്റു മാർഗ്ഗങ്ങളായ കെമിക്കൽ പീൽ പോലുള്ളവ ഒരു ഡെർമറ്റോളജിസ്റ്റിന്റെ നിർദ്ദേശത്തോടെ ചെയ്യാവുന്നതാണ്. മറ്റു ത്വക്ക് സംബന്ധ പ്രശ്നങ്ങളായ ചുളിവുകളും പാടുകളും മറയ്ക്കാനും, മുഖക്കുരുവും കരുവാളിപ്പും പരിഹരിക്കാനും ഉപയോഗിക്കാവുന്നതാണ്.

“ഒരു ഫേസ് മാസ്ക് ഏറ്റവും നന്നായി ഫലപ്രദമാകാൻ അവ സ്ഥിരമായി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. കൃത്യമായി എന്നും ഉപയോഗിക്കുമ്പോൾ മാത്രമേ പ്രതീക്ഷിച്ച ഫലം അവയിൽനിന്നും കിട്ടുകയുള്ളു”. ഡോ മാനസി പറയുന്നു. എന്നാൽ ഏതൊരു ഉൽപ്പനവും ഉപയോഗിക്കുന്നതിനു മുൻപ് ചർമ്മത്തിനനുസൃതമായ മാസ്കുകൾ തിരഞ്ഞെടുക്കുന്നതിനായി വിദഗ്ധരുടെ അഭിപ്രായം ചോദിക്കുന്നതാകും ഉചിതം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Do facemasks work worth the hype skincare tips