scorecardresearch

ടൈൽസിലെയും ഭിത്തിയിലെയും വിട്ടുമാറാത്ത ഏതു കറയും നീക്കം ചെയ്യാം, ഇതാ ഒരു പൊടിക്കൈ

രാസവസ്തുക്കൾ അടങ്ങിയ ക്ലീനിംഗ് ഉത്പന്നങ്ങൾക്കു പകരം അടുക്കളയിൽ സുലഭമായ ഈ പൊടി ഉണ്ടെങ്കിൽ ഇനി ഭിത്തിയിലെ വീട്ടുമാറാത്ത ഏതു കറകളും നീക്കം ചെയ്യാം

രാസവസ്തുക്കൾ അടങ്ങിയ ക്ലീനിംഗ് ഉത്പന്നങ്ങൾക്കു പകരം അടുക്കളയിൽ സുലഭമായ ഈ പൊടി ഉണ്ടെങ്കിൽ ഇനി ഭിത്തിയിലെ വീട്ടുമാറാത്ത ഏതു കറകളും നീക്കം ചെയ്യാം

author-image
Lifestyle Desk
New Update
DIY Wall Cleaning FI

കറകൾ നീക്കം ചെയ്യാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

നമ്മളിൽ പലരും വീടുകൾ വൃത്തിയാക്കാൻ കടകളിൽ നിന്ന് ലഭിക്കുന്ന കെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ അവ നമ്മുടെ ശരീരത്തിനും, ചുമരുകൾക്കും, തറയ്ക്കും ദോഷം ചെയ്യും. ഇതിന് പകരമായി അടുക്കളയിൽ എപ്പോഴും ലഭ്യമായ ബേക്കിംഗ് സോഡ ഉപയോഗിക്കാം. പാചകത്തിന് മാത്രമല്ല, വീട് മുഴുവൻ വൃത്തിയാക്കാനും ഇത് ഏറെ ഉപയോഗപ്രദമാണ്. 

Advertisment

Also Read: ദിവസങ്ങളോളം വസ്ത്രത്തിൽ സുഗന്ധം നിൽക്കും; ഇതാ പൊടിക്കൈകൾ

അടുക്കളയിലെ എണ്ണക്കറ നീക്കം ചെയ്യാം

ഒരു പാത്രത്തിൽ ബേക്കിംഗ് സോഡയെടുക്കാം. അതിലേയ്ക്ക് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. അൽപം വെള്ളം ഇതിലേയ്ക്ക് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് എണ്ണക്കറ ഉള്ള ഇടങ്ങളിൽ തളിക്കാം. കുറച്ചു മിനിറ്റുകൾക്കുശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തുടയ്ക്കാം. 

ബാത്റൂം ടൈലിലേയും ചുമരിലേയും കറ

ബേക്കിംഗ് സോഡ ബാത്റൂമിൽ വിതറാം. 10 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് സ്ക്രബ് ചെയ്ത് കഴുകാം. ആവശ്യമെങ്കിൽ വൃത്തിയാക്കാൻ വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് ഉപയോഗിക്കാം.

Also Read: ദുർഗന്ധം ഓടിയൊളിക്കും, മുറികളിൽ സുഗന്ധം നിറയ്ക്കാൻ ഇതാ ഒരു പൊടിക്കൈ

പൈപ്പിലെ കറ

മൂന്ന് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്ത് പേസ്റ്റ് രൂപത്തിലാക്കിയെടുക്കാം. ഒരു ബ്രെഷ് ഇതിൽ മുക്കി പൈപ്പുകൾ മൃദുവായി സ്ക്രബ് ചെയ്യാം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ബേക്കിംഗ് സോഡയിലേയ്ക്ക് അൽപം നാരങ്ങ നീര് കൂടി ചേർത്താൽ കൂടുതൽ ഫലപ്രദമായിരിക്കും.

കാർപെറ്റ് വൃത്തിയാക്കാൻ

ഒരു ബക്കറ്റിൽ ഡിഷ് വാഷ് സോപ്പെടുക്കാം. അതിലേയ്ക്ക് നാല് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ, ഒരു ടേബിൾസ്പൂൺ വിനാഗിരി എന്നിവ ചേർക്കാം. ഈ മിശ്രിതത്തിൽ കാർപെറ്റ് 15 മിനിറ്റ് മുക്കി വയ്ക്കാം. ശേഷം പുറത്തെടുത്ത് ചെറുചൂടുള്ള വെള്ളത്തിൽ കഴുകിയെടുക്കാം. 

ചുമരിലെ കറകൾ നീക്കം ചെയ്യാൻ

ബേക്കിംഗ് സോഡയിലേയ്ക്ക് നാരങ്ങ നീര് ചേർക്കാം. ഇത് ചുമരിൽ കറയുള്ള ഭാഗങ്ങളിൽ പുരട്ടാം. ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. 

Also Read: കരിമ്പൻ കളയാൻ പണിപ്പെടേണ്ട വിനാഗിരി കൈയ്യിലുണ്ടെങ്കിൽ

കൂടുതൽ വിദ്യകൾ

വിനാഗിരി, ഉപ്പ് അല്ലെങ്കിൽ നാരങ്ങാനീര് എന്നിവയിൽ ബേക്കിംഗ് സോഡ കലർത്തി ഉപയോഗിക്കുന്നത് പല കട്ടിയുള്ള കറകളും നീക്കം ചെയ്യാൻ സഹായിക്കും. ബേക്കിംഗ് സോഡയും സ്വാഭാവിക അസിഡിറ്റി ബാക്ടീരിയകളെ കൊല്ലും ഒപ്പം നാരങ്ങ ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കും. 

Read More: കറകൾ പമ്പ കടക്കും, വെള്ള വസ്ത്രങ്ങൾ കഴുകാൻ ഇനി ഇവ രണ്ടും ഉപയോഗിക്കൂ

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: