/indian-express-malayalam/media/media_files/2025/11/28/hair-botox-treatment-fi-2025-11-28-15-12-57.jpg)
ഹെയർ ബോട്ടോക്സ് | ചിത്രം: ഫ്രീപിക്
തീവ്രമായ ചൂട്, രാസവസ്തുക്കൾ, പരിസ്ഥിതി മലിനീകരണം എന്നിവ നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മുടിയുടെ സ്വാഭാവികമായ തിളക്കവും ആരോഗ്യവും നഷ്ടപ്പെട്ട് അത് വരണ്ടതും പൊട്ടിപ്പോകുന്നതുമായി മാറുന്നു. ഇതിന് പലരും ആശ്രയിക്കുന്ന ഒരു ജനപ്രിയ പരിഹാരമാണ് 'ഹെയർ ബോട്ടോക്സ്' ചികിത്സ. എന്നാൽ ചിലവേറിയതും രാസവസ്തുക്കൾ അടങ്ങിയതുമായ ഈ ചികിത്സയ്ക്ക് പകരം, വീട്ടിലിരുന്ന് തന്നെ പ്രകൃതിദത്തമായ രീതിയിൽ ബോട്ടോക്സിൻ്റെ ഗുണങ്ങൾ നൽകുന്ന ഒരു പരിചരണം ചെയ്യാം.
Also Read: ഗ്രാമ്പൂ കൈയ്യിലുണ്ടോ? ഇനി തലമുടിക്ക് കേടുപാടുകളില്ലാതെ നര അകറ്റാം
അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ അരി, ചണവിത്ത്), വെളിച്ചെണ്ണ എന്നിവയാണ് ഈ ചികിത്സയിലെ പ്രധാന താരങ്ങൾ. കേടായ മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും, ഘടന മെച്ചപ്പെടുത്താനും, മുടിക്ക് കട്ടിയേകാനും, സ്വാഭാവികമായ തിളക്കം നൽകാനും ഇവ സഹായിക്കുന്നു. ഈ ചേരുവകൾ ചേരുമ്പോൾ, അത് മുടിയിലെ വിടവുകൾ നികത്തുകയും, പുറമെ നിന്നുള്ള സംരക്ഷണം നൽകുകയും ചെയ്യുന്ന ഒരു പ്രകൃതിദത്ത 'ബോണ്ടിംഗ് ഏജൻ്റ്' ആയി പ്രവർത്തിക്കുന്നു.
Also Read: മുടിയഴകിന് കാപ്പിപ്പൊടി, ഇനി അകാല നരയെ പേടിക്കേണ്ട
ചേരുവകൾ
- അരി
- ചണവിത്ത്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- അരിയും, ചണവിത്തും വെള്ളത്തിൽ കുതിർത്തെടുക്കാം.
- ശേഷം രണ്ട് കപ്പ് വെള്ളത്തിൽ അരി വേവിക്കാം.
- വേവിച്ച അരി തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കാം.
- ചണവിത്തിലേയ്ക്ക് 2 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കാം. അരിയിലേയ്ക്ക് ഇത് ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം.
- ഈ മിശ്രിതം ഒരു ബൗളിലേയ്ക്കു മാറ്റാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം.
Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി
ഉപയോഗിക്കേണ്ട വിധം
തലമുടിയിഴകൾ പലഭാഗങ്ങളായി തിരിക്കാം. ശേഷം കൈ ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം മുടിയിഴകളിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഒരിക്കൽ കൂടി ഇത് കഴുകാം. വായു സഞ്ചാരമില്ലാത്ത ഒരു പാത്രത്തിലേയ്ക്ക് ഇത് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 7 ദിവസം വരെ ഇത് ഫ്രഷായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഇനി ദിവസവും ഡൈ ചെയ്യേണ്ട, കറിവേപ്പിലയിൽ ഇത് ചേർത്ത് മുടിയിൽ പുരട്ടിയാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us