scorecardresearch

ദിവസം മുഴുവൻ മുടിയിഴകൾ തിളക്കമുള്ളതായിരിക്കും, ഇനി കണ്ടീഷ്ണറിനു പകരം ഇത് ട്രൈ ചെയ്യാം

കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ എ തുടങ്ങി ഒട്ടനവധി പോഷകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മുടി പരിചരണത്തിന് ഈ പോഷകങ്ങൾ എങ്ങനെ സഹായിക്കും എന്ന് അറിഞ്ഞിരിക്കാം

കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ എ തുടങ്ങി ഒട്ടനവധി പോഷകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മുടി പരിചരണത്തിന് ഈ പോഷകങ്ങൾ എങ്ങനെ സഹായിക്കും എന്ന് അറിഞ്ഞിരിക്കാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Curd for hair FI

തലമുടി കണ്ടീഷൻ ചെയ്യാൻ തൈര് | ചിത്രം: ഫ്രീപിക്

തലമുടിക്ക് കണ്ടീഷണർ ആയി തൈര് ഉപയോഗിക്കുന്നത് ഇന്ത്യൻ പരമ്പരാഗത സൗന്ദര്യസംരക്ഷണ രീതികളിലെ ഒരു പ്രധാന ഘടകമാണ്. സിന്തറ്റിക് രാസവസ്തുക്കൾ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളെ ആശ്രയിക്കാതെ മുടിയെ മൃദുവാക്കാനും, തിളക്കം നൽകാനും, പോഷിപ്പിക്കാനും തൈരിന് കഴിയും.

Advertisment

Also Read: അകാല നര അടിമുടി മാറ്റാം, അടുക്കളയിലുണ്ട് മരുന്ന്

തൈരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ്  ശിരോചർമ്മത്തെ ശുദ്ധീകരിക്കാനും താരൻ അകറ്റാനും സഹായിക്കുന്നു. കൂടാതെ, ഇതിലെ പ്രോട്ടീനുകൾ മുടിയിഴകളെ ബലപ്പെടുത്തുകയും മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കുകയും ചെയ്യുന്നു. വരണ്ടതും, കേടായതുമായ മുടിയിഴകൾക്ക് ആഴത്തിലുള്ള ഈർപ്പം നൽകാൻ തൈരിന് പ്രത്യേക കഴിവുണ്ട്. മുടിക്ക് സ്വാഭാവികമായ കണ്ടീഷണർ പ്രയോഗിക്കുന്നതിലൂടെ കൂടുതൽ മൃദുത്വവും, തിളക്കവും, ആരോഗ്യവും ലഭിക്കുന്നു. 

Also Read: ഇനി ദിവസവും ഡൈ ചെയ്യേണ്ട, കറിവേപ്പിലയിൽ ഇത് ചേർത്ത് മുടിയിൽ പുരട്ടി നോക്കൂ

മുടിയിഴകളെ കണ്ടീഷൻ ചെയ്യും

ചൂട് മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ മറ്റ് അസ്വസ്ഥകൾ കുറച്ച് മുടിയിഴകളെ ആഴത്തിൽ കണ്ടീഷൻ ചെയ്യാൻ തൈരിന് കഴിയും.

താരൻ അകറ്റാൻ

ആപ്പിൾ സിഡാർ വിനാഗിരി, നാരങ്ങ എന്നിവയോടൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് ശിരോചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നത് ഗുണകരമാണ്. ഫംഗൽ ഇൻഫക്ഷനുകൾക്കെതിരെ പോരാടാം.

തലമുടിയുടെ കരുത്ത്

തൈരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, സിങ്ക് എന്നീ ധാതുക്കൾ തലമുടി പൊട്ടിപ്പോകുന്നത് തടയുന്നു.

Also Read: ഈ എണ്ണ ഒരുസ്പൂൺ ചെറുചൂടോടെ പുരട്ടി നോക്കൂ, ഒറ്റ ഉപയോഗത്തിൽ മാറ്റം അറിയാം

മുടി കെട്ടിപിണഞ്ഞു പോകില്ല

തൈരിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മുടി വരണ്ട് പാറിപറന്നിരിക്കുന്നത് തടയും. മുടിയിഴകളുടെ മോയ്സ്ച്യുറൈസിങ് ലെവൽ ഇത് വർധിപ്പിക്കും.

തൈരിൻ്റെ പ്രതികൂല ഫലങ്ങൾ

പാലിനോടോ പാലുത്പന്നങ്ങളോടോ അലർജി ഉള്ളവർ ഇത് ഒഴിവാക്കുന്നതാണ് ഗുണകരം. തൈരിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ശിരോചർമ്മത്തിലും മുടിയിഴകളിലും അമിത എണ്ണ മയം ഉണ്ടാക്കിയേക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: 5 മിനിറ്റിൽ മുടി കറുപ്പിക്കാം പായ്ക്കറ്റ് ഡൈ ഇല്ലാതെ, അടുക്കളയിലെ ഈ രഹസ്യക്കൂട്ട് ട്രൈ ചെയ്യൂ

Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: