scorecardresearch

തിളങ്ങുന്ന ചർമ്മത്തിന് ഈ സെറം പുരട്ടുന്നത് ശീലമാക്കൂ

മികച്ച ചർമ്മ സംരക്ഷണ ഗുണങ്ങളുള്ള കറ്റാർവാഴ ജെൽ ഉപയോഗിച്ച് ഫെയ്സ് സെറം ഇനി സ്വയം തയ്യാറാക്കാം

മികച്ച ചർമ്മ സംരക്ഷണ ഗുണങ്ങളുള്ള കറ്റാർവാഴ ജെൽ ഉപയോഗിച്ച് ഫെയ്സ് സെറം ഇനി സ്വയം തയ്യാറാക്കാം

author-image
Lifestyle Desk
New Update
DIY Aloevera Night Serum For Glowing Skin

കറ്റാർവാഴ ജെൽ ചർമ്മ മുടി പരിചരണത്തിന് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

പോഷകങ്ങളുടെ പവർ ഹൗസാണ് കറ്റാർവാഴ. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണത്. ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷകൾ കൊണ്ട് അവ സമ്പന്നമാണ്. 

Advertisment

ചർമ്മത്തിൻ്റെ പലവിധ പ്രശ്നങ്ങൾക്കും കാലാകാലങ്ങളായി കറ്റാർവാഴ പ്രതിവിധിയായി ഉപയോഗിക്കുന്നുണ്ട്. 98 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ വരണ്ട ചർമ്മത്തിന് ഇത് ഏറെ ഗുണം ചെയ്യും. 

മുഖക്കുരു അതിൻ്റെ പാടുകൾ, ചർമ്മത്തിലെ ചുവപ്പ്, ചൊറിച്ചിൽ തുടങ്ങി മിക്ക പ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ് കറ്റാർവാഴ. ഇത് ഉപയോഗിച്ച് ഫെയ്സ് സെറം തയ്യാറാക്കുന്ന വിധം പരിചയപ്പെടാം.

Tips To Make Aloe Vera Gel Vitamin C Serum At Home
ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷകൾ കൊണ്ട് സമ്പന്നമാണ് കറ്റാർവാഴ | ചിത്രം: ഫ്രീപിക്
Advertisment

ചേരുവകൾ

  • കറ്റാർവാഴ- 1/2 കപ്പ്
  • വെളിച്ചെണ്ണ- 1/4 കപ്പ്
  • വിറ്റാമിൻ ഇ എണ്ണ- 2 ടേബിൾസ്പൂൺ
  • റോസ് വാട്ടർ- 2 ടേബിൾസ്പൂൺ
  • ടീ ട്രീ ഓയിൽ- 10

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് കറ്റാർവാഴ ജെല്ലെടുക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണയും വിറ്റാമിൻ ഇ ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് റോസ് വാട്ടറും, വിറ്റാമിൻ ഇ ഓയിലും ചേർക്കാം. വൃത്തിയുള്ള വായു കടക്കാത്ത കുപ്പിയിലേയ്ക്കു മാറ്റാം. 

ഉപയോഗിക്കേണ്ട വിധം

ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. രണ്ടോ മൂന്നോ തുള്ളി കറ്റാർവാഴ സെറമെടുത്ത് വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടാം. ശേഷം 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. രാത്രി കിടക്കുന്നതിനു മു്പ് ഇത് പുരട്ടുന്നതാണ് ഫലപ്രദം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: