Diwali, Deepavali Rangoli Designs 2019 Latest Images, Photos, Pictures: ദീപാവലി ആഘോഷങ്ങളിൽ ദീപങ്ങൾക്കു മാത്രമല്ല, നിറങ്ങളും വളരെയധികം പ്രാധാന്യമുണ്ട്. ദീപങ്ങളുടെയും നിറങ്ങളുടെയും ഉത്സവമാണ് ദീപാവലിയെന്നു പറയാം. ദീപാവലി സമയത്ത് നെഗറ്റീവ് എനർജിയെ ഒഴിവാക്കുന്നതിനായി നിരവധി പേർ അവരുടെ വീടുകൾ പെയിന്റ് ചെയ്യുകയും പൂക്കൾ, മറ്റ് മനോഹരമായ അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യുന്നു. ചിലർ ലക്ഷ്മി ദേവിയെയും ഗണപതിയെയും വരവേൽക്കുന്നതിനായി വീടുകളുടെ മുറ്റത്തു പല നിറങ്ങളിലും പല രൂപങ്ങളിലുമുള്ള രംഗോലികള്‍ ഒരുക്കാറുണ്ട്.
Diwali 2019: Happy Deepavali 2019 Wishes: ദീപാവലി ആശംസകൾ കൈമാറാം
ദീപാവലിക്ക് വീടുകൾ മുഴുവനും ദീപങ്ങൾ കൊണ്ട് അലങ്കരിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് രംഗോലിയും. അൽപന, അരിപോമ അല്ലെങ്കിൽ കോലം എന്നീ പേരുകളിലും രംഗോലി അറിയപ്പെടുന്നുണ്ട്. രംഗ്, ആവല്ലി എന്നിങ്ങനെ രണ്ടു വാക്കുകളിൽനിന്നാണ് രംഗോലി എന്ന വാക്കുണ്ടായതെന്നാണ് പറയുന്നത്. ദീപാവലി ദിനത്തിൽ എളുപ്പത്തിൽ ഒരുക്കാവുന്ന ചില രംഗോലി ഡിസൈൻ വീഡിയോകൾ ഇതാ.
നിറങ്ങൾ ശരിയായ രീതിയിൽ നിറയ്ക്കാൻ പേപ്പർ കോൺ അച്ചുകൾ അല്ലെങ്കിൽ മെഹെന്തി കോണുകൾ ഉപയോഗിക്കുക, ഇതിലൂടെ ഡിസൈനിനു പുറത്ത് പടരുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല
പുഷ്പ ദളങ്ങളും നിറമുള്ള അരി ധാന്യങ്ങളും ഉപയോഗിച്ച് നിറങ്ങൾ നിർമിക്കാം. നിറങ്ങളേക്കാൾ പുഷ്പ ദളങ്ങളുള്ള ഒരു രംഗോളി ഉണ്ടാക്കുന്നത് എളുപ്പമാണ്.
View this post on InstagramDiwali 2019 #home #rangoli #diwalishenanigans #whiteflorals #favouritefestival #homesick
Read Here: Diwali 2019 Date in India: ഈ വർഷത്തെ ദീപാവലി എന്നാണ്? അറിയേണ്ടതെല്ലാം