scorecardresearch
Latest News

Diwali 2022 date, Bank Holidays: ഈ വർഷത്തെ ദീപാവലി എന്ന്? അവധി എത്ര ദിവസം?

Diwali 2022, Diwali date, Deepavali, Bank Holidays:  ഇത്തവണ ദീപാവലി തിങ്കളാഴ്ച ആയതിനാൽ തുടർച്ചയായ മൂന്നു ദിവസം ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും

Diwali 2022 date, Bank Holidays: ഈ വർഷത്തെ ദീപാവലി എന്ന്? അവധി എത്ര ദിവസം?

Diwali 2022, Diwali date, Deepavali, Bank Holidays: ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. വെളിച്ചത്തിന്റേയും ശുഭാപ്തിവിശ്വാസത്തിന്റേയും പര്യായമായി ദീപാവലി കരുതപ്പെടുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി. എല്ലാ വർഷവും ഉത്സവത്തിന്റെ തീയതികൾ വ്യത്യാസപ്പെടുന്നു. ഈ വർഷം ഒക്ടോബർ 24 തിങ്കളാഴ്ചയാണ് ദീപാവലി വരുന്നത്.

ഇത്തവണ ദീപാവലി തിങ്കളാഴ്ച ആയതിനാൽ തുടർച്ചയായ മൂന്നു ദിവസം ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഒക്ടോബർ 22 ശനിയാഴ്ച അവധിയാണ്. ഒക്ടോബർ 23 ഞായറാഴ്ചയാണ്.

ഹിന്ദു കലണ്ടർ പ്രകാരം കാർത്തിക കഴിഞ്ഞ് 15-ാം നാൾ അമാവാസി ദിനത്തിൽ അതായത് കറുത്തവാവിനാണ് ദീപാവലി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Diwali 2022 deepavali date in india bank holidays