തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ദിവ്യ ഉണ്ണി. ഏറെ കാലമായി സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് പ്രോഗ്രാമുകളുമായി സജീവമാണ് ദിവ്യ. സോഷ്യൽ മീഡിയയിൽ താരം ആക്ടീവാണ്. കുടുംബ വിശേഷങ്ങളും ഫൊട്ടോഷൂട്ട് ചിത്രങ്ങളും ദിവ്യ ആരാധകരുമായി പങ്കിടാറുണ്ട്.
സാരിയിലുള്ള മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിവ്യ ഉണ്ണി. ഗ്രീൻ ഷിബോരി സ്കല്ലോപ് സാരിയും അതിന് ഇണങ്ങുന്ന ബ്ലൗസും അണിഞ്ഞുള്ള ദിവ്യയുടെ ചിത്രങ്ങൾ കാണാൻ മനോഹരമാണ്.
ബൈഹാൻഡ് ഫാഷൻ ബ്രാൻഡിന്രെ കളക്ഷനിൽനിന്നുള്ളതാണ് ഈ സാരി. ഹാൻഡ്വർക്ക് ബോർഡറാണ് സാരിയുടെ പ്രത്യേകത. 4,650 രൂപയാണ് ഈ സാരിയുടെ വില.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.