scorecardresearch

ലാവെൻഡറിൽ മനോഹരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങൾ

ദിവ്യ ഉണ്ണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ദിവ്യ ഉണ്ണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

author-image
Lifestyle Desk
New Update
Divya Unni, Actress, Photoshoot

മലയാളികളുടെ എവർഗ്രീൻ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് പ്രോഗ്രാമുകളുമായി സജീവമാണ് ദിവ്യ. ഇടയ്ക്ക് സോഷ്യൽ മീഡിയയിലും തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ദിവ്യ ഷെയർ ചെയ്യാറുണ്ട്. ദിവ്യ ഉണ്ണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

ലാവെൻഡർ നിറമുള്ള വസ്ത്രമാണ് ദിവ്യ അണിഞ്ഞിരിക്കുന്നത്.വസ്ത്രത്തിലെ സ്റ്റോൺ വർക്കുകൾ ലുക്കിനെ എൻഹാൻസ് ചെയ്യുന്നുണ്ട്. റിനി ആൽബിയാണ് ഫോട്ടൊഷൂട്ടിന്റെ സ്റ്റൈലിസ്റ്റ്. ജമേഷ് കോട്ടയ്‌ക്കൽ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജോഷി ജോസ്, വിജേഷ് എന്നിവർ മേക്കപ്പ് നിർവഹിച്ചിരിക്കുന്നു.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്.ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Advertisment
Photo Shoot Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: