scorecardresearch

താമരയഴകി; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ദിവ്യ ഉണ്ണി

ബ്ലഷ് പിങ്ക് നിറത്തിലുള്ള സാരിയിൽ സുന്ദരിയായി ദിവ്യ ഉണ്ണി

divya unni, divya unni photoshoot

മലയാളികളുടെ എവർഗ്രീൻ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് പ്രോഗ്രാമുകളുമായി സജീവമാണ് ദിവ്യ. ഇടയ്ക്ക് സോഷ്യൽ മീഡിയയിലും തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ദിവ്യ ഷെയർ ചെയ്യാറുണ്ട്. ദിവ്യ ഉണ്ണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ബ്ലഷ് പിങ്ക് നിറമുള്ള സാരിയാണ് ദിവ്യ അണിഞ്ഞിരിക്കുന്നത്. ബ്ലഷ് പിങ്ക് നിറമുള്ള സാരിയാണ് ദിവ്യ അണിഞ്ഞിരിക്കുന്നത്. പൗർണമി മുകേഷ് ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആഷിഫ് മരക്കാർ മേക്കപ്പും അമൃത ലക്ഷ്മി സ്റ്റൈലിംഗും നിർവ്വഹിച്ചിരിക്കുന്നു.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ യോഗത്തിൽ ദിവ്യ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരുന്നു.

വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്.ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Divya unni latest photoshoot kamala

Best of Express