ബോളിവുഡിന്റെ പുതിയ സെൻസേഷനാണ് ദിഷ പടാനി. ജാക്കി ചാൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതുമുതൽ വാർത്തകളിലെ താരമാണ് ഈ ഇരുപത്തിയേഴുകാരി. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള ദിഷയെ പുതുതലമുറയിലെ ഏറ്റവും ഗ്ലാമറസ് നായികയായാണ് ആരാധകർ നോക്കി കാണുന്നത്. ആരോഗ്യ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകുന്ന ദിഷയുടെ ബ്യൂട്ടി കെയർ ടിപ്സ് എന്തൊക്കെയെന്നു നോക്കാം.

നല്ല വ്യായാമവും ധാരാളം വെള്ളം കുടിക്കുന്ന ശീലവുമാണ് തന്റെ ചർമ്മത്തെ തിളക്കത്തോടെ നിലനിർത്തുന്നതെന്ന് ദിഷ പറയുന്നു. “ചർമ്മത്തിൽ അഴുക്കു അടിഞ്ഞുകൂടാതെ കൃത്യമായി ക്ലെൻസിംഗ് ചെയ്യുന്നതും ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതും ചർമ്മസംരക്ഷണത്തിൽ പ്രധാനമാണ്. എല്ലാദിവസവും ഉറങ്ങാൻ പോവും മുൻപ് മുഖം ക്ലെൻസിങ്ങ് ചെയ്തതിനു ശേഷം റോസ് വാട്ടർ ഉപയോഗിച്ച് കഴുകും. ”

View this post on Instagram

A post shared by disha patani (paatni) (@dishapatani) on

കേശസംരക്ഷണം
മുടിയ്ക്ക് കണ്ടീഷണിംഗ് വളരെ പ്രധാനമാണ്. മുടിയുടെ സംരക്ഷണത്തിനായി സ്ഥിരമായി എണ്ണ ഉപയോഗിക്കാറുണ്ടെന്നും ആൽമണ്ട് ഓയിൽ ആണ് തന്റെ ഫേവറേറ്റ് എന്നും ദിഷ പറയുന്നു.

View this post on Instagram

A post shared by disha patani (paatni) (@dishapatani) on

ഭക്ഷണമെന്ന മരുന്ന്
കഴിക്കുന്ന ഭക്ഷണവും വെള്ളവും ശരീരസംരക്ഷണത്തിൽ പ്രധാന പങ്ക് നിർവ്വഹിക്കുന്ന ഘടകങ്ങളാണ്. ധാരാളം പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ടെന്നും ദിഷ വെളിപ്പെടുത്തുന്നു.

View this post on Instagram

#MYCALVINS @calvinklein

A post shared by disha patani (paatni) (@dishapatani) on

എപ്പോഴും ഹാൻഡ് ബാഗിൽ കൊണ്ടുനടക്കുന്ന അഞ്ച് ബ്യൂട്ടി പ്രൊഡക്റ്റുകൾ ഏതെന്ന ചോദ്യത്തിന്, “ഫേസ് വാഷ്, കോൾഡ് ക്രീം,​ റോസ് വാട്ടർ, ലിപ് ബാം, മസ്കാര” എന്നായിരുന്നു ദിഷയുടെ മറുപടി.

Read more: ദീപികയ്ക്ക് ഇഷ്ടമാകുമോ? ഭാര്യയ്ക്കു ബാഗ് വാങ്ങാൻ നട്ടംതിരിഞ്ഞ് രൺവീർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook