Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ക്യാമറകണ്ണുകളുടെ ശ്രദ്ധ കവർന്ന് മീനാക്ഷി, ചിത്രങ്ങൾ

തന്റെ അടുത്ത സുഹൃത്തായ ആയിഷായുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ വളരെ സ്റ്റൈലിഷ് ലുക്കിലായിരുന്നു മീനാക്ഷി എത്തിയത്

മീനാക്ഷി, meenakshi dance, meenakshi dileep, Dileep, ദിലീപ്, kavya, കാവ്യ, meenakshi, manju warrier, nadhirsha, നാദിർഷ, ie malayalam, ഐഇ മലയാളം

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരം. നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹത്തിന് എത്തിയ മീനാക്ഷിയുടെ വാർത്തകളും ഫൊട്ടോകളും വീഡിയോകളുമാണ് എങ്ങും. വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി നിറഞ്ഞുനിന്നിരുന്നു. ദിലീപിനെക്കാളും കാവ്യ മാധവനെക്കാളും ഏവരുടെയും ശ്രദ്ധാകേന്ദ്രമായതും മീനാക്ഷിയായിരുന്നു.

Read More: ചുവപ്പ് സാരിയിൽ സുന്ദരിയായി മീനാക്ഷി, സ്റ്റൈലിഷ് ലുക്കിൽ കാവ്യയും ദിലീപും

തന്റെ അടുത്ത സുഹൃത്തായ ആയിഷായുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ വളരെ സ്റ്റൈലിഷ് ലുക്കിലായിരുന്നു മീനാക്ഷി എത്തിയത്. ആദ്യ ദിവസം മഞ്ഞ ഷറാറ സെറ്റായിരുന്നു മീനാക്ഷി ധരിച്ചത്. വസ്ത്രത്തിനു യോജിച്ച സിംപിൾ ആഭരണമായിരുന്നു മീനാക്ഷി അണിഞ്ഞത്.

വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ ബ്ലൂ ലെഹങ്കയായിരുന്നു മീനാക്ഷിയുടെ വേഷം. സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി മീനാക്ഷി വേദിയിൽ നിറഞ്ഞാടി.

വിവാഹ ദിവസം തലയിൽ മുല്ലപ്പൂവും ചൂടി ചുവന്ന സാരിയിലാണ് മീനാക്ഷി എത്തിയത്. സാരിയിൽ മീനാക്ഷിയെ കാണാൻ സ്റ്റൈലിഷായിരുന്നു.

അച്ഛനും അമ്മയും സിനിമാ താരങ്ങളാണെങ്കിലും മീനാക്ഷിക്ക് അഭിനയത്തിനോട് താൽപര്യമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Dileep manju daughter meenakshi in nadhirsha daughter wedding

Next Story
Happy Valentine’s Day 2021: പ്രണയദിനത്തിൽ കൈമാറാം ആശംസകൾhappy valentine day, happy valentine day 2021, പ്രണയദിനം, happy valentines day, happy valentines day 2021, വാലന്റൈൻസ് ഡേ, happy valentines day images, happy valentines day quotes, happy valentine day images, happy valentine day images 2021, happy valentine day 2021 status, valentines day 2021, valentines day images, valentine's day pic, happy valentine day wishes images, happy valentine day quotes, happy valentine day wishes quotes, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com